Posted On
date_range Updated On
date_range പഞ്ചാബ് സ്വദേശി ജുബൈലിൽ മരിച്ചു
ജുബൈൽ: ഹൃദയാഘാതത്തെ തുടർന്ന് പഞ്ചാബ് സ്വദേശി ജുബൈലിൽ മരിച്ചു. രണ്ടാഴ്ച മുമ്പ് ജുബൈലിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കെത്തിയ പഞ്ചാബ് ഫത്തേഗ്ര ജഗർ സിങ്-ലക്ഷ്മി ദേവി ദമ്പതികളുടെ മകൻ ഖുൽദിപ് സിംഗ് (45) ആണ് മരിച്ചത്. ഭാര്യ ഛോട്ടീ ദേവി.
ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടികൾ പൂർത്തിയായതായി സാമൂഹ്യ പ്രവർത്തകൻ സലിം ആലപ്പുഴ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.