???????? ???????????????? ????????????? ???? ?????????????? ????????????

ഫലസ്​തീൻ രക്​തസാക്ഷികളുടെ കുടുംബാംഗങ്ങൾ മദീനയിലെത്തി

മദീന: ഹജ്ജ്​ നിർവഹിച്ച ഫലസ്​തീൻ രക്​തസാക്ഷികളുടെ കുടുംബാംഗങ്ങൾ മദീനയിലെത്തി. സ്​ത്രീകളും പുരുഷന്മാരുമായി 500 പേരാണ്​ സംഘത്തിലുള്ളത്​. ഖാദിമുൽ ഹറമൈൻ ഹജ്ജ്​ , ഉംറ പദ്ധതിക്ക്​ കീഴിലാണ്​  ഫലസ്​തീൻ രക്​ത സാക്ഷികളുടെ കുടുംബാംഗങ്ങൾ ഹജ്ജിനെത്തിയത്​. മതകാര്യ വകുപ്പാണ്​ ഇവരുടെ ഹജ്ജിന്​ മേൽനോട്ടം വഹിക്കുന്നത്​. 11 ബസുകളിലായി എത്തിയ സംഘത്തെ ഖാദിമുൽ ഹറമൈൻ ഹജ്ജ്​ പദ്ധതി ​അസിസ്​റ്റൻറ്​ സെക്രട്ടറി ഡോ. സൈദ്​ ദുഖാൻ സ്വീകരിച്ചു. മദീന സന്ദർശനത്തിനിടയിൽ പ്രദേശത്തെ ചരിത്ര​ പ്രധാന സ്​ഥലങ്ങൾ സന്ദർശിച്ച ശേഷമായിരിക്കും സംഘം യാത്ര തിരിക്കുക. ഒരോ വർഷവും ഖാദിമുൽഹറമൈൻ ഹജ്ജ്​ , ഉംറ പദ്ധതിക്ക്​ കീഴിൽ ഫലസ്​തീൻ നിന്ന്​ രക്​ത സാക്ഷികളുടെ കുടുംബാംഗങ്ങൾ ഹജ്ജിനെത്താറുണ്ട്​. 
Tags:    
News Summary - palasthine-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.