ജിദ്ദ പാലക്കാട് ജില്ല കൂട്ടായ്മ സംഘടിപ്പിച്ച ത്വാഇഫ് വിനോദയാത്ര
ജിദ്ദ: പാലക്കാട് ജില്ല കൂട്ടായ്മ (പി.ജെ.കെ) ജിദ്ദയിൽനിന്നും ത്വാഇഫിലേക്ക് സംഘടിപ്പിച്ച വിനോദയാത്ര പങ്കെടുത്തവർക്ക് മറക്കാനാവാത്ത അനുഭവമായി. കോഓഡിനേറ്റർ താജ് മണ്ണാർക്കാടിന്റെയും ജോയന്റ് കോഓഡിനേറ്റർമാരായ ഷൗക്കത്ത് പനമണ്ണ, സുജിത് മണ്ണാർക്കാട് എന്നിവരുടെയും നേതൃത്വത്തിലാണ് യാത്ര സംഘടിപ്പിച്ചത്. യാത്രക്കിടയിൽ അന്താക്ഷരി, ക്വിസ് പോലുള്ള മത്സരങ്ങളിൽ അംഗങ്ങൾ ആവേശത്തോടെ പങ്കെടുത്തു.
ത്വാഇഫ് ശഫയിലെ വ്യൂ പോയിന്റ് സംഘം സന്ദർശിച്ചു. ഇവിടെ കുതിര, ഒട്ടക സവാരികൾ നടത്തിയും ഫോട്ടോകളെടുത്തും സമയം ചെലവഴിച്ചു. സ്ട്രോബറി പാർക്ക്, അക്വേറിയം, മ്യൂസിയം, റൂദാഫ് പാർക്ക് എന്നിവിടങ്ങളിൽ സംഘം സന്ദർശനം നടത്തി. നവാസ് മേപ്പറമ്പ്, ഷാജി ചെമ്മല, ശിവൻ ഒറ്റപ്പാലം, സലീന ഇബ്രാഹിം, അസീസ് കാഞ്ഞിരപ്പുഴ, ആസിഫ് പട്ടാമ്പി, റസാഖ് മൂളിപ്പറമ്പ്, ഖാജ ഹുസൈൽ ഒലവക്കോട്, നവാസ് മേപ്പറമ്പ് തുടങ്ങിയവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.
റജിയ വീരാൻ, രേണുക ശിവൻ, സുഹറ മുജീബ് എന്നിവരടങ്ങുന്ന വനിത ടീം യാത്ര അംഗങ്ങൾക്ക് പലഹാരങ്ങൾ ഒരുക്കി. മുജീബ് തൃത്താല, മുജീബ് മൂത്തേടത്ത്, ജോഷി മംഗലം ഡാം, നാസർ വിളയൂർ, ഇബ്രാഹിം ലക്കിടി, സൈനുദ്ദീൻ മണ്ണാർക്കാട്, വീരാൻകുട്ടി മണ്ണാർക്കാട്, ബാദുഷ കോണിക്കിഴി, ഷബീർ എന്നിവർ യാത്രക്ക് നേതൃത്വം നൽകി. മലയാളി ഡ്രൈവർ നസ്‌വാൻ മഞ്ചേരിയും കൂട്ടായ്മക്കൊപ്പം സജീവമായി.
പി.ജെ.കെ അംഗങ്ങൾക്ക് പുറമെ ഡോ. ഫവാസ് കൂറ്റനാട്, മുഹമ്മദ് റാഫി, അൻവർ സാദത്, ജുനൈദ്, ബഷീർ കോതര തുടങ്ങി പാലക്കാട്ടുകാരായ അതിഥികളും കുടുംബാംഗങ്ങളും യാത്രയിൽ പങ്കെടുത്തു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.