Posted On
date_range Updated On
date_range അഞ്ച് കിലോഗ്രാം ‘ഷാബു’വുമായി പാകിസ്താനി മക്കയിൽ പിടിയിൽ
മക്ക: വൻതോതിൽ മയക്കുമരുന്ന് വിപണനം നടത്താൻ ശ്രമിച്ച വിദേശി മക്കയിൽ സുരക്ഷാ സേനയുടെ പിടിയിലായി. അഞ്ച് കിലോഗ്രാം മെത്താംഫെറ്റാമൈൻ (ഷാബു) എന്ന മാരക മയക്കുമരുന്നുമായാണ് ഇയാളെ മക്കയിലെ സുരക്ഷാ പട്രോളിങ് വിഭാഗം അറസ്റ്റ് ചെയ്തത്.
പിടിയിലായ വ്യക്തി പാകിസ്താൻ സ്വദേശിയാണെന്ന് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതിയെ നിലവിൽ കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇയാൾക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും, തുടർ നിയമനടപടികൾക്കായി കേസ് ബന്ധപ്പെട്ട അന്വേഷണ വകുപ്പിന് കൈമാറിയതായും സുരക്ഷാ വിഭാഗം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.