പി. മോഹനദാസ്
ദമ്മാം: പ്രവാസി ലീഗൽ സെൽ കേരള ചാപ്റ്റർ പ്രസിഡൻറായി പി. മോഹനദാസ് നിയമിതനായി. പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുന്നതിനായി ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടനയാണ് പ്രവാസി ലീഗൽ സെൽ.
കേരള ഹയർ ജുഡീഷ്യറിയിലെ മുൻ ജഡ്ജിയായിരുന്ന മോഹനദാസ് കേരള ലീഗൽ സർവിസ് അതോറിറ്റി മെംബർ സെക്രട്ടറിയായും കേരള മനുഷ്യാവകാശ കമീഷൻ ആക്ടിങ് ചെയർപേഴ്സനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മോഹൻദാസിന്റെ നിയമനം പ്രവാസികളെ നിയമപരമായി ശാക്തീകരിക്കാൻ ഏറെ സഹായിക്കുമെന്ന് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡൻറ് അഡ്വ. ജോസ് എബ്രഹാം, ഗ്ലോബൽ വക്താവ് സുധീർ തിരുനിലത്ത് എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.