കേളി കുടുംബവേദി ‘ജ്വാല 2025’ സംഘാടക സമിതി രൂപവത്കരണയോഗത്തിൽ സെക്രട്ടറി സീബാ കൂവോട് പാനൽ അവതരിപ്പിക്കുന്നു

കേളി കുടുംബവേദി ‘ജ്വാല 2025’; സംഘാടക സമിതി രൂപവത്കരിച്ചു

റിയാദ്: അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് കേളി കുടുംബവേദി സംഘടിപ്പിക്കുന്ന ‘ജ്വാല 2025’ അവാർഡ് സമർപ്പണവും മൈലാഞ്ചി ഇടൽ മത്സരവും ഏപ്രിൽ 18ന് നടക്കും. സംഘാടക സമിതി രൂപവത്കരിച്ചു. ബത്ഹ ലൂഹ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗം രക്ഷാധികാരി ആക്ടിങ് സെക്രട്ടറി ഫിറോഷ് തയ്യിൽ ഉദ്ഘാടനം ചെയ്തു. കുടുംബവേദി പ്രസിഡന്റ് പ്രിയ വിനോദ് അധ്യക്ഷതവഹിച്ചു. സെക്രട്ടറി സീബാ കൂവോട് സംഘാടക സമിതി പാനൽ അവതരിപ്പിച്ചു.

അന്താരാഷ്ട്ര വനിതാദിനം ഇത്തവണ റമദാൻ മാസത്തിലായതിനാൽ പരിപാടികൾ ഏപ്രിൽ 18ലേക്ക് മാറ്റിവെക്കുകയായിരുന്നു. വ്യത്യസ്ത മേഖലകളിൽ കഴിവുതെളിയിച്ച പ്രവാസ ലോകത്തെ വനിതകളെ ആദരിക്കുന്ന പരിപാടിയാണ് ‘ജ്വാല’ അവാർഡ് സമർപ്പണം. കൂടാതെ മൈലാഞ്ചി ഇടൽ മത്സരം, കുട്ടികളും കുടുംബവേദി അംഗങ്ങളും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ, റിയാദിലെ പ്രമുഖ നൃത്ത വിദ്യാലയങ്ങളിലെ അംഗങ്ങൾ അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങൾ, സംസ്കാരിക സമ്മേളനം എന്നിവയും അരങ്ങേറും.

വി.എസ്. സജീന (ചെയർപേഴ്സൻ), ദീപ രാജൻ (വൈസ് ചെയർപേഴ്സൻ), വിജില ബിജു (കൺവീനർ), അഫ്ഷീന (ജോ. കൺവീനർ), അൻസിയ, ലാലി രജീഷ്, ആരിഫ ഫിറോസ്, ശാലിനി സജു, സിനുഷ, അനിത ശരണ്യ, രജിഷ നിസാം, സോവിന, നീതു രാഗേഷ്, ഹനാൻ, രമ്യ (അംഗങ്ങൾ), ഷഹീബ, ജി.പി. വിദ്യ, സന്ധ്യ രാജ്, വർണ ബിനുരാജ്, നിവ്യ സിംനേഷ്, ഗീത ജയരാജ്‌, സീന സെബിൻ, ഷിനി നസീർ, സീന കണ്ണൂർ, ലക്ഷ്മി പ്രിയ, അഫീഫ, സിജിൻ കൂവള്ളൂർ, സിംനേഷ്, സിജിൻ, സുകേഷ്, സുനിൽ, ഷമീർ, ജയരാജ്, സുകേഷ്, നൗഫൽ, ജയകുമാർ, ജയകുമാർ, മായ ലക്ഷ്മി, ശ്രീഷ സുകേഷ്, ഷംഷാദ് അഷ്‌റഫ് (വിവിധ ഉപവകുപ്പ് ഭാരവാഹികൾ) എന്നിവരടങ്ങുന്ന 101 അംഗ സംഘാടക സമിതിയാണ് രൂപവത്കരിച്ചു.

രക്ഷധികാരി സമിതി അംഗങ്ങളായ പ്രഭാകരൻ കണ്ടോന്താർ, സുരേന്ദ്രൻ കൂട്ടായി, കേളി പ്രസിഡന്റ് സെബിൻ ഇഖ്ബാൽ, സെക്രട്ടറി സുരേഷ് കണ്ണപുരം, കുടുംബവേദി ട്രഷറർ ശ്രീഷ സുകേഷ്, കേന്ദ്ര കമ്മിറ്റി അംഗം സുകേഷ് കുമാർ എന്നിവർ സംസാരിച്ചു. കുടുംബവേദി ജോയിന്റ് സെക്രട്ടറി സിജിൻ കൂവള്ളൂർ സ്വാഗതവും കൺവീനർ വിജുലാ ബിജു നന്ദിയും പറഞ്ഞു.

Tags:    
News Summary - Keli Kudumbavedi ‘Jwala 2025’; Organizing Committee formed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.