അന്താരാഷ്ട്ര വനിതദിനത്തോടനുബന്ധിച്ച് വേൾഡ് മലയാളി കൗൺസിൽ അൽഖോബാർ പ്രൊവിൻസ് സംഘടിപ്പിച്ച സെമിനാർ
ദമ്മാം: അന്താരാഷ്ട്ര വനിതദിനത്തോടനുബന്ധിച്ച് വേൾഡ് മലയാളി കൗൺസിൽ അൽഖോബാർ പ്രൊവിൻസ് വെബിനാർ സംഘടിപ്പിച്ചു. ഗ്ലോബൽ ചെയർമാൻ ഡോ. എ.വി. അനൂപ് സെമിനാർ ഉദ്ഘാടനം ചെയ്തു. ഡോ. ബിജി സോമൻ, എഴുത്തുകാരി ആരതി കോട്ടൂർ, ഗ്ലോബൽ വിമൻസ് ഫോറം പ്രസിഡൻറ് തങ്കമണി ദിവാകരൻ എന്നിവർ മുഖ്യാതിഥികളായി. മാസ്റ്റർ മിയാസ് മൂസ ഖിറാഅത്ത് നടത്തി.
ആരോഗ്യ ബോധവത്കരണത്തിൽ 'ഹൃദയവും ആരോഗ്യ ജീവിതവും' എന്നതായിരുന്നു വിഷയം. ഡോ. ബിജി സോമൻ ഹൃദയസംരക്ഷണം സംബന്ധിച്ച നിർദേശങ്ങളും സംശയങ്ങൾക്ക് മറുപടിയും നൽകി. 'സ്ത്രീത്വം എന്ന മാന്ത്രികത' എന്ന വിഷയത്തിൽ ആരതി കോട്ടൂർ സംസാരിച്ചു. ഗ്ലോബൽ പ്രസിഡൻറ് ജോണി കുരുവിള മിഡിൽ ഈസ്റ്റ് റീജ്യൻ ചെയർമാൻ ടി.കെ. വിജയൻ, പ്രസിഡൻറ് ഷാഹുൽ ഹമീദ്, സെക്രട്ടറി സന്തോഷ് കേട്ടേത്ത്, മിഡിൽ ഈസ്റ്റ് വിമൻസ് ഫോറം ട്രഷറർ ശ്രീമതി സ്മിത ജയൻ തുടങ്ങിയവർ ആശംസകൾ അറിയിച്ചു.
ഖോബാർ പ്രൊവിൻസ് പ്രസിഡൻറ് നജീബ് എരഞ്ഞിക്കൽ വനിതദിന സന്ദേശം നൽകി. ഷമീം കാട്ടാക്കട, അനിൽകുമാർ, ആസിഫ് താനൂർ, ഖദീജ ഹബീബ്, സാമുവൽ ജോൺ, അഭിഷേക്, അനസ് തമ്പി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. കുമാരി ഫ്രീസിയ ഹബീബ്, മിസ്ന ഷഫീക്, ദിനേശ് എന്നിവർ അതിഥികളെ യോഗത്തിൽ പരിചയപ്പെടുത്തി. പ്രൊവിൻസ് വിമൻസ് ഫോറം സെൽഫ് ഇൻട്രൊഡക്ഷൻ വിഡിയോ അവതരിപ്പിച്ചു. മൂസക്കോയ, ദിവ്യ ഷിബു എന്നിവർ പരിപാടിയുടെ അവതാരകരായിരുന്നു. ഖോബാർ പ്രൊവിൻസ് വിമൻസ് ഫോറം പ്രസിഡൻറ് അർച്ചന അഭിഷേക് അധ്യക്ഷത വഹിച്ചു. പരിപാടിയിൽ ഹുസ്ന ആസിഫ് സ്വാഗതവും ഷംല നജീബ് നന്ദിയും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.