റിയാദ്: 2023 സെപ്റ്റംബറിൽ ആരംഭിച്ച കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിങ് ഇനിഷ്യേറ്റിവ് 2025 മേയ് അവസാനം വരെ സൗദിയുടെ വിവിധ പ്രദേശങ്ങളിലായി പത്ത് ലക്ഷത്തിലധികം ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രയോജനം നേടിയതായി മാനവ വിഭവശേഷി വികസന ഫണ്ട് വ്യക്തമാക്കി.ഈ സംരംഭത്തിൽ 19,000 ത്തിലധികം പരിശീലങ്ങൾ, 18 കരിയർ ഗൈഡൻസ് ഫോറങ്ങൾ, ഏകദേശം 5,000 വ്യക്തിഗത, ഗ്രൂപ് ഗൈഡൻസ് സെഷനുകൾ എന്നിവ ഉൾപ്പെടുന്നു. വിദ്യാർഥികളുടെ കരിയർ പാതകളെ പിന്തുണക്കുന്നതിൽ അവരുടെ പങ്ക് വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാർഥി കൗൺസിലർമാർക്കും രക്ഷിതാക്കൾക്കും പ്രയോജനം ചെയ്യുന്ന നിരവധി ബാഹ്യ ഇടപെടലുകളും ഈ സംരംഭത്തിലുണ്ട്. പ്രഫഷണൽ അവബോധവും ആദ്യകാല കരിയർ ആസൂത്രണവും വളർത്തുന്നതിലൂടെ യുവ ദേശീയ പ്രതിഭകളെ ശാക്തീകരിക്കുന്നതിനും വിദ്യാർഥികളുടെ കഴിവുകൾക്കും ഭാവി തൊഴിൽ വിപണിയുടെ ആവശ്യങ്ങൾക്കും ഇടയിലുള്ള വിടവ് നികത്തുന്നതിനുമുള്ള ‘ഹദഫി’ന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ ശ്രമങ്ങൾ.
സൗദിയുടെ പ്രദേശങ്ങളിലെയും ഗവർണറേറ്റുകളിലെയും വിദ്യാഭ്യാസ വകുപ്പുകളുമായുള്ള പങ്കാളിത്തത്തിലും സംയോജനത്തിലുമാണ് സ്കൂളുകളിലെ കരിയർ ഗൈഡൻസും കൗൺസിലിങ് പരിപാടികളും നടക്കുന്നത്.വിദ്യാഭ്യാസ ഫലങ്ങളെ തൊഴിൽ വിപണി ആവശ്യകതകളുമായി യോജിപ്പിക്കുക, നിലവിലുള്ളതും ഭാവിയിലുള്ളതുമായ വിപണി കഴിവുകളെയും ആവശ്യകതകളെയും കുറിച്ച് വിദ്യാർഥിഥികളെ പഠിക്കാൻ പ്രാപ്തരാക്കുക, യോഗ്യതയുള്ള കരിയർ കൗൺസിലർമാർ മുഖേന പൊതു, സ്വകാര്യ സ്കൂളുകളിൽ കരിയർ മാർഗ്ഗനിർദ്ദേശം എന്ന ആശയം പ്രോത്സാഹിപ്പിക്കുകയും സജീവമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണിത്.അതോടൊപ്പം ദേശീയ കേഡറുകളായ പുരുഷന്മാർക്കും സ്ത്രീകൾക്കും മികച്ച വിദ്യാഭ്യാസ തെരഞ്ഞെടുപ്പുകളും കരിയർ തീരുമാനങ്ങളും എടുക്കുന്നതിനും അവരുടെ പ്രൊഫഷണൽ താൽപ്പര്യങ്ങൾ നേരത്തെ കണ്ടെത്തുന്നതിനും ശാക്തീകരിക്കുക എന്നതും ഇതിന്റെ ലക്ഷ്യത്തിലുൾപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.