ഓണാഘോഷങ്ങളും ശിരോവസ്ത്ര വിവാദങ്ങളും

ഓ​ണ​ക്കാ​ലം പൂ​ക്ക​ളു​ടെ​യും വ​ള്ളം​ക​ളി​യു​ടെ​യും മാ​ത്ര​മ​ല്ല, സാ​മൂ​ഹി​ക വൈ​രു​ദ്ധ്യ​ങ്ങ​ളു​ടെ കൂ​ടെ വേ​ദി​യാ​ണ്. സാ​ധാ​ര​ണ ദി​വ​സ​ങ്ങ​ളി​ൽ വി​ചാ​ര​ണ ചെ​യ്യ​പ്പെ​ടു​ന്ന മു​സ്‍ലിം സ്ത്രീ​ക​ളു​ടെ ശി​രോ​വ​സ്ത്രം, ഓ​ണാ​ഘോ​ഷ വേ​ള​ക​ളി​ൽ മാ​ത്രം ചി​ല പ്രൊ​ഫൈ​ലു​ക​ളി​ൽ അ​ഭി​മാ​ന പ്ര​തീ​ക​മാ​യി മാ​റാ​റു​ണ്ട്.

ക​ർ​ണാ​ട​ക​യി​ലെ ഹി​ജാ​ബ് സ​മ​രം മു​ത​ൽ സ്കൂ​ൾ വ​സ്ത്ര​ധാ​ര​ണ വി​വാ​ദ​ങ്ങ​ൾ വ​രെ മു​സ്‍ലിം സ്ത്രീ​ക​ളു​ടെ വ​സ്ത്ര​ധാ​ര​ണം വം​ശീ​യ​വാ​ദി​ക​ൾ​ക്ക് ഒ​രു വി​നോ​ദ​മാ​യി​രു​ന്നു. വ​സ്ത്ര​സ്വാ​ത​ന്ത്ര്യം ന​ഷ്​​ട​പ്പെ​ട്ടു എ​ന്നും ത​ട്ടം താ​ഴെ​യി​റ​ക്ക​ണ​മെ​ന്നും ആ​ക്രോ​ശി​ക്കു​ന്ന​വ​ർ, അ​തേ വ​സ്ത്രം ധ​രി​ച്ച് പെ​ൺ​കു​ട്ടി​ക​ൾ ഓ​ണ​ത്തി​ന് നൃ​ത്തം ചെ​യ്യു​മ്പോ​ൾ അ​ഭി​മാ​ന​ത്തോ​ടെ അ​ത് ഷെ​യ​ർ ചെ​യ്യു​ന്നു.

സ്വ​ന്തം ഇ​ഷ്​​ട​പ്ര​കാ​രം വ​സ്ത്രം തി​ര​ഞ്ഞെ​ടു​ക്കു​മ്പോ​ൾ അ​തി​നെ ‘അ​ടി​ച്ചേ​ൽ​പ്പി​ക്ക​ൽ’ എ​ന്ന് വി​ളി​ക്കു​ന്ന​വ​ർ, ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​കു​മ്പോ​ൾ അ​ത് സ്വ​ന്തം സാം​സ്കാ​രി​ക ആ​ധി​പ​ത്യ​ത്തി​​ന്റെ ഔ​ദാ​ര്യ​മാ​യി വ്യാ​ഖ്യാ​നി​ക്കു​ന്നു. വ​സ്ത്ര​ത്തോ​ട​ല്ല, മ​റി​ച്ച് സ്ത്രീ​ക​ളു​ടെ സ്വ​ത​ന്ത്ര നി​ല​പാ​ടു​ക​ളോ​ടു​ള്ള അ​സ​ഹി​ഷ്ണു​ത​യാ​ണ് ഇ​തി​ന് പി​ന്നി​ൽ. ത​ങ്ങ​ളു​ടെ ക​പ​ട മ​തേ​ത​ര​ത്വം കാ​ണി​ക്കാ​നു​ള്ള ഒ​രു ‘ടോ​ക്ക​ൺ’ മാ​ത്ര​മാ​യി ഇ​വ​ർ ഈ ​ദൃ​ശ്യ​ങ്ങ​ളെ മാ​റ്റു​ന്നു. ആ​ഘോ​ഷം ക​ഴി​യു​മ്പോ​ൾ ഇ​തേ പെ​ൺ​കു​ട്ടി​ക​ൾ സാ​ധാ​ര​ണ ക്ലാ​സ് മു​റി​ക​ളി​ൽ ഹി​ജാ​ബ് ധ​രി​ച്ചെ​ത്തു​മ്പോ​ൾ ഇ​വ​ർ വീ​ണ്ടും എ​തി​ർ​പ്പു​മാ​യി രം​ഗ​ത്തു​വ​രു​ന്നു. ഇ​ത് അ​ങ്ങേ​യ​റ്റ​ത്തെ ഇ​ര​ട്ട​ത്താ​പ്പാ​ണ്. അ​തേ​സ​മ​യം, സ​മു​ദാ​യ​ത്തി​ലെ പു​തി​യ ത​ല​മു​റ​യും ഈ ​വി​ഷ​യ​ത്തി​ൽ ആ​ത്മ​പ​രി​ശോ​ധ​ന ന​ട​ത്തേ​ണ്ട​തു​ണ്ട്. ഇ​സ്‍ലാ​മി​ലെ ആ​ഘോ​ഷ​ങ്ങ​ൾ ആ​രാ​ധ​ന അ​ധി​ഷ്ഠി​ത​മാ​ണ്. വ്യ​ക്തി​സ്വാ​ത​ന്ത്ര്യ​ത്തി​ന്റെ പേ​രി​ൽ പൊ​തു​വേ​ദി​ക​ളി​ൽ ഇ​റ​ങ്ങു​മ്പോ​ൾ, മു​തി​ർ​ന്ന പെ​ൺ​കു​ട്ടി​ക​ൾ പൊ​തു​സ​മൂ​ഹ​ത്തി​ന് മു​ന്നി​ൽ നൃ​ത്തം ചെ​യ്യു​ന്ന​ത് മ​ത​പ​ര​മാ​യ ത​ത്വ​ങ്ങ​ൾ​ക്ക് അ​നു​സൃ​ത​മാ​ണോ എ​ന്ന് ചി​ന്തി​ക്ക​ണം. വം​ശീ​യ​വാ​ദി​ക​ളു​ടെ ക​പ​ട രാ​ഷ്ട്രീ​യ​ത്തെ തു​റ​ന്നു​കാ​ട്ടു​മ്പോ​ൾ ത​ന്നെ, ഇ​ത്ത​രം പ്ര​വ​ണ​ത​ക​ൾ വ​രു​ത്തു​ന്ന മ​ത​പ​ര​മാ​യ അ​പ​ക​ട​ങ്ങ​ളും തി​രി​ച്ച​റി​യ​ണം.

ചു​രു​ക്ക​ത്തി​ൽ, വ​സ്ത്ര​ധാ​ര​ണം മൗ​ലി​കാ​വ​കാ​ശ​മാ​ണെ​ന്ന് തി​രി​ച്ച​റി​യാ​നു​ള്ള പ​ക്വ​ത ഇ​നി​യും വ​ന്നി​ട്ടി​ല്ലാ​ത്ത ട്രോ​ള​ന്മാ​രു​ടെ ഇ​ര​ട്ട​ത്താ​പ്പും ക​പ​ട​ത​യു​മാ​ണ് ഇ​ത് വ്യ​ക്ത​മാ​ക്കു​ന്ന​ത്. മ​നു​ഷ്യ​രെ വ​സ്ത്ര​ത്തി​​ന്റെ​യോ മ​ത​ത്തി​​ന്റെ​യോ പേ​രി​ൽ അ​ള​ക്കു​ന്ന സ​ങ്കു​ചി​ത രാ​ഷ്​​ട്രീ​യ​ത്തെ തി​രി​ച്ച​റി​യാ​നും സ്വ​ത്വ​ബോ​ധ​ത്തി​​ന്റെ അ​തി​രു​ക​ൾ മ​ന​സ്സി​ലാ​ക്കാ​നും ഇ​ത്ത​രം വൈ​രു​ധ്യ​ങ്ങ​ൾ വ​ഴി​കാ​ട്ടി​യാ​ക​ണം.

Tags:    
News Summary - Onam Celebrations Amid Headscarf Controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.