‘ഒ.​ഐ.​സി.​സി ഗ​സ്​​റ്റ്​ ലെ​ൻ​സ്’ പ​രി​പാ​ടി​യി​ൽ മു​തി​ർ​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ ബി.​വി പ​വ​ന​ൻ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്നു

മാധ്യമങ്ങൾ കാലത്തിന്റെ സാക്ഷിയാകണം -ബി.വി പവനൻ

റി​യാ​ദ്: സ​മൂ​ഹ​ത്തി​ലെ മാ​റ്റ​ങ്ങ​ൾ അ​ട​യാ​ള​പ്പെ​ടു​ത്താ​നും ജ​ന​ങ്ങ​ളു​ടെ ശ​ബ്​​ദ​മാ​യി മാ​റാ​നും കാ​ല​ത്തി​​ന്റെ സാ​ക്ഷി​യാ​കാ​നും മാ​ധ്യ​മ​ങ്ങ​ൾ​ക്ക് ക​ഴി​യ​ണ​മെ​ന്ന് മു​തി​ർ​ന്ന പ​ത്ര​പ്ര​വ​ർ​ത്ത​ക​നും ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ മു​ൻ പ്ര​സ് സെ​ക്ര​ട്ട​റി​യു​മാ​യ ബി.​വി പ​വ​ന​ൻ പ​റ​ഞ്ഞു. ഒ.​ഐ.​സി.​സി റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യു​ടെ ‘ഗ​സ്​​റ്റ്​ ലെ​ൻ​സ്’ പ​രി​പാ​ടി​യി​ൽ ‘മാ​ധ്യ​മം, കാ​ലം, സ​മൂ​ഹം’ എ​ന്ന വി​ഷ​യ​ത്തി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സാ​ങ്കേ​തി​ക​വി​ദ്യ​യും സോ​ഷ്യ​ൽ മീ​ഡി​യ​യും വാ​ർ​ത്താ​ലോ​ക​ത്തെ മാ​റ്റി​യെ​ങ്കി​ലും, സ​ത്യാ​ന്വേ​ഷ​ണം, വ​സ്തു​നി​ഷ്ഠ​ത, സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത എ​ന്നി​വ​യി​ൽ മാ​റ്റം വ​ര​രു​ത്. ച​രി​ത്രം രേ​ഖ​പ്പെ​ടു​ത്തു​ന്ന​തും ചി​ന്ത​ക​ളെ സ്വാ​ധീ​നി​ക്കു​ന്ന​തു​മാ​യ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് വാ​ർ​ത്ത​ക​ളു​ടെ വേ​ഗ​ത​യേ​ക്കാ​ൾ വി​ശ്വാ​സ്യ​ത​യും ആ​ധി​കാ​രി​ക​ത​യു​മാ​ണ് പ്ര​ധാ​നം. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളു​ടെ വ്യാ​പ​നം വ്യാ​ജ​വാ​ർ​ത്ത​ക​ൾ​ക്കും അ​ർ​ധ​സ​ത്യ​ങ്ങ​ൾ​ക്കും വ​ഴി​വെ​ക്കു​ന്ന ഇ​ക്കാ​ല​ത്ത്, വ​സ്തു​ത​ക​ൾ പ​രി​ശോ​ധി​ച്ച് ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്തം പ​ര​മ്പ​രാ​ഗ​ത മാ​ധ്യ​മ​ങ്ങ​ൾ​ക്കു​ണ്ട്.

വാ​ർ​ത്ത​ക​ൾ റീ​ലു​ക​ളാ​യി മാ​റു​ന്ന ഇ​ക്കാ​ല​ത്തും ഭ​ര​ണ​കൂ​ട​ത്തോ​ട് ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ക്കാ​നും സാ​ധാ​ര​ണ​ക്കാ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ ഉ​ന്ന​യി​ക്കാ​നു​മു​ള്ള ധൈ​ര്യം കാ​ത്തു​സൂ​ക്ഷി​ക്ക​ണം. ജ​നാ​ധി​പ​ത്യ​ത്തി​ന് സ്വ​ത​ന്ത്ര മാ​ധ്യ​മ​പ്ര​വ​ർ​ത്ത​നം അ​നി​വാ​ര്യ​മാ​ണ്. മു​ൻ​കാ​ല​ങ്ങ​ളി​ൽ തെ​റ്റു​ക​ൾ സം​ഭ​വി​ച്ചാ​ൽ പ​ത്ര​ങ്ങ​ൾ തി​രി​ച്ചു​വി​ളി​ച്ചു​പോ​ലും തി​രു​ത്തി​യി​രു​ന്നു​വെ​ങ്കി​ൽ, ഇ​ന്ന് അ​തി​ന് പ​ല​രും ത​യ്യാ​റാ​കാ​ത്ത​ത് ആ​ശ​ങ്കാ​ജ​ന​ക​മാ​ണ്. മു​പ്പ​ത് വ​യ​സ്സി​ൽ താ​ഴെ​യു​ള്ള​വ​രി​ൽ പ​ത്ര​വാ​യ​ന കു​റ​യു​ന്നു​ണ്ടെ​ങ്കി​ലും യു​വാ​ക്ക​ൾ പു​സ്ത​ക​ങ്ങ​ൾ വാ​യി​ക്കു​ന്ന​ത് ആ​ശ്വാ​സ​ക​ര​മാ​ണ്.

ഡ​ൽ​ഹി​യി​ലെ സി.​ജെ.​പി സ​മ​രം പ​രാ​മ​ർ​ശി​ച്ച അ​ദ്ദേ​ഹം, റീ​ലു​ക​ളും സോ​ഷ്യ​ൽ മീ​ഡി​യ​യും ആ​ശ​യ​വി​നി​മ​യ​ത്തെ സ്വാ​ധീ​നി​ക്കു​മ്പോ​ഴും വാ​ർ​ത്ത​ക​ളു​ടെ വി​ശ്വാ​സ്യ​ത സം​ര​ക്ഷി​ക്ക​ണ​മെ​ന്നും ബി.​വി. പ​വ​ന​ൻ വ്യ​ക്ത​മാ​ക്കി. ബ​ത്ഹ സ​ബ​ർ​മ​തി​യി​ൽ ന​ട​ന്ന പ​രി​പാ​ടി ഒ.​ഐ.​സി.​സി നാ​ഷ​ന​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ഹ്​​മാ​ൻ മു​ന​മ്പ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ സ​ലീം ക​ള​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്റ് ര​ഘു​നാ​ഥ് പ​റ​ശ്ശി​നി​ക്ക​ട​വ് ആ​മു​ഖ​പ്ര​സം​ഗം ന​ട​ത്തി. ബി.​വി പ​വ​ന​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്റ് മു​ഹ​മ്മ​ദാ​ലി മ​ണ്ണാ​ർ​ക്കാ​ട് മു​ഖ്യാ​തി​ഥി​ക്കു​ള്ള ഉ​പ​ഹാ​രം സ​മ്മാ​നി​ച്ചു.

ബി.​വി പ​വ​ന​ൻ ര​ചി​ച്ച ‘ര​മേ​ശ് ചെ​ന്നി​ത്ത​ല പി​ടി​ച്ചു​കെ​ട്ടി​യ അ​ഴി​മ​തി​ക​ൾ’ എ​ന്ന പു​സ്ത​കം യ​ഹി​യ കൊ​ടു​ങ്ങ​ല്ലൂ​ർ അ​ദ്ദേ​ഹ​ത്തി​ൽ നി​ന്ന് ഏ​റ്റു​വാ​ങ്ങി. ന​വാ​സ് വെ​ള്ളി​മാ​ട്കു​ന്ന്, അ​ബ്​​ദു​ല്ല വ​ല്ലാ​ഞ്ചി​റ, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രാ​യ ന​ജിം കൊ​ച്ചു​ക​ലു​ങ്ക്, നൗ​ഫ​ൽ പാ​ല​ക്കാ​ട​ൻ, ജ​യ​ൻ കൊ​ടു​ങ്ങ​ല്ലൂ​ർ, അ​ഷ്റ​ഫ് മേ​ച്ചേ​രി എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷം​നാ​ദ് ക​രു​നാ​ഗ​പ്പ​ള്ളി സ്വാ​ഗ​ത​വും ജോ​യി​ൻ​റ്​ ട്ര​ഷ​റ​ർ അ​ബ്​​ദു​ൽ ക​രീം കൊ​ടു​വ​ള്ളി ന​ന്ദി​യും പ​റ​ഞ്ഞു. ചോ​ദ്യോ​ത്ത​ര​വേ​ള​ക്ക് ഷു​ക്കൂ​ർ ആ​ലു​വ, സൈ​ഫ് കാ​യം​കു​ളം, നാ​ദി​ർ​ഷാ റ​ഹ്​​മാ​ൻ, ബ​ഷീ​ർ കോ​ട്ട​ക്ക​ൽ, അ​സ്ക്ക​ർ ക​ണ്ണൂ​ർ, സ​ന്തോ​ഷ് ബാ​ബു ക​ണ്ണൂ​ർ, ഒ​മ​ർ ഷ​രീ​ഫ്, ഷ​മീ​ർ മാ​ളി​യേ​ക്ക​ൽ, ഷ​ബീ​ർ വ​രി​ക്കാ​പ​ള്ളി, അ​ൻ​സാ​ർ വ​ർ​ക്ക​ല, ഷി​ബു ഉ​സ്മാ​ൻ, ജം​ഷി​ദ് തു​വ്വൂ​ർ, ഷം​സീ​ർ പാ​ല​ക്കാ​ട് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. 

Tags:    
News Summary - Media Must Bear Witness to the Times: B.V. Pavanan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.