അൽഖർജിൽ മരിച്ച ഒ.എം. ഹംസയുടെ മൃതദേഹം നാട്ടിൽ സംസ്കരിച്ചു

റിയാദ്: ഹൃദയസ്​തംഭനം മൂലം അൽഖർജിൽ മരിച്ച മലയാളി സാമൂഹികപ്രവർത്തകന്‍റെ മൃതദേഹം നാട്ടിലെത്തിച്ചു. കേളി കലാസാംസ്ക്കാരിക വേദി അൽഖർജ് ഏരിയാ വൈസ് പ്രസിഡന്റും രക്ഷാധികാരി സമിതി അംഗവുമായ എറണാകുളം തോപ്പുംപടി സ്വദേശി ഒ.എം. ഹംസയുടെ (62) മൃതദേഹമാണ്​ നാട്ടിലെത്തിച്ച് സംസ്‌കരിച്ചത്​.

ഹംസ 33 വർഷമായി അൽഖർജിലെ ഹരീഖിൽ ഇലക്ട്രീഷ്യനായി ജോലി ചെയ്യുകയായിരുന്നു. കേളി ഹരീഖ് യൂനിറ്റ് രൂപവത്​കരണ കാലം മുതൽ സാമൂഹികരംഗത്ത്​ സജീവമാണ്​. ഹരീഖിൽ നിരവധി മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിന് നേതൃത്വം നൽകിയിരുന്നു.

ഹൃദയസ്തംഭനത്തെ തുടർന്ന് ഹരീഖ് ജനറൽ ആശുപത്രിയിലാണ്​ മരിച്ചത്​. ആബിദയാണ്​ ഹംസയുടെ ഭാര്യ. മക്കൾ: റിനിഷ സൂരജ്, റിൻസിയ സഫർ. മരുമക്കൾ: സൂരജ് ഷംസുദ്ദീൻ, സഫറുദീൻ മക്കാർ.

മൃതദേഹം നാട്ടിലെത്തിക്കുന്ന പ്രവർത്തനങ്ങൾക്ക് കേളി അൽഖർജ് ഏരിയാ ജീവകാരുണ്യ വിഭാഗം നേതൃത്വം നൽകി. സംസ്ക്കാരചടങ്ങിൽ കുടുംബാംഗങ്ങൾക്കൊപ്പം കേളി പ്രവർത്തകരും പങ്കെടുത്തു.

Tags:    
News Summary - OM Hamzas body who died in Alkharj cremated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.