ദുബൈ: ഇരുപതു വർഷത്തിലേറെ പഴക്കമുള്ള ട്രക്കുകളിൽ യന്ത്രത്തകരാർ കണ്ടെത്താനും ഡ്രൈവറുടെ പ്രവർത്തനം നിരീക്ഷിക്കാനും ഉതകുന്ന ഉപകരണങ്ങൾ നിർബന്ധമാക്കുന്നു. 20 വർഷം പഴക്കമുള്ള ട്രക്കുകൾക്ക് ആഗസ്റ്റ് ഒന്നു മുതൽ ഇൗ ഉപകരണമില്ലാത്ത രജിസ്ട്രേഷൻ പുതുക്കാനാവില്ല. 17,000 ഒാളം വാഹനങ്ങളിൽ ഇവ ഘടിപ്പിക്കേണ്ടി വരും. ഒരു വാഹനത്തിൽ ഉപകരണം സ്ഥാപിക്കുന്നതിന് 1,620 ദിർഹമാണ് ഇൗടാക്കുക.
ജബൽ അലി ഫ്രീസോണിലുള്ള റോഡ് ഗതാഗത അതോറിറ്റി വാഹന സുരക്ഷാ സർവീസ് സെൻററിൽ നിന്ന് ഇൗ ഉപകരണം ഘടിപ്പിച്ചു നൽകും. റോഡിലെ സുരക്ഷ ഉറപ്പാക്കാനും വലിയ വാഹനങ്ങൾ മുഖേനയുള്ള അപകടങ്ങൾ കുറക്കാനും ലക്ഷ്യമിട്ടാണ് നടപടിയെന്ന് ലൈസൻസിങ് വിഭാഗം സി.ഇ.ഒ അഹ്മദ് ഹാഷിം ബെഹ്റൂസിയാൻ പറഞ്ഞു. വാഹനം എത്ര മണിക്കൂർ സഞ്ചരിച്ചു, അപകടകരമായ വേഗത കൂട്ടൽ, തോന്നിയ മട്ടിലെ ഡ്രൈവിങ്, സഡൺ ബ്രേക്ക്, അപകടങ്ങൾ, നിരോധിത വഴികളിലൂടെയുള്ള ഡ്രൈവിങ് എന്നിവയെല്ലാം ഉപകരണം നിരീക്ഷിക്കും. നിലവിൽ ദുബൈയിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങൾക്കാണ് ഉപകരണം നിർബന്ധമെങ്കിലും ൈവകാതെ ഫെഡറൽ തലത്തിൽ ഇതു ബാധകമാവും. ദേശീയ തലത്തിൽ ബാധകമാക്കുന്നതിനായി ഉപകരണം സ്ഥാപിച്ച ശേഷമുള്ള ഫലപ്രാപ്തി ഫെഡറൽ ഗതാഗത കൗൺസിലിന് കൈമാറുമെന്നും ബെഹ്റൂസിയാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.