ജിദ്ദ: ഒാഖി ചുഴലിക്കാറ്റ് ദുരന്തത്തിൽ ലഭിച്ച മുന്നറിയിപ്പ് തീരദേശവാസികളിലെത്തിക്കുന്നതിലും ദുരിതാശ്വാസ, രക്ഷാപ്രവർത്തനത്തിലും സംസ്ഥാന സർക്കാർ കാലവിളംബം വരുത്തിയെന്ന് അഡ്വ. അടൂർ പ്രകാശ് എം.എൽ.എ. ഇത്തരം പ്രകൃതി ദുരന്തങ്ങൾ തടഞ്ഞുനിർത്താൻ സർക്കാറിനാവില്ലങ്കിലും അതു മൂലം ദുരിതമനുഭവിക്കുന്ന പാവപ്പെട്ട ജനങ്ങൾക്ക് താങ്ങും തണലുമാവാൻ ഭരിക്കുന്ന സർക്കാറുകൾ ജാഗ്രത പുലർത്തണം. ജിദ്ദയിൽ ഒ.െഎ.സി.സി പത്തനംതിട്ട ജില്ല കമ്മിറ്റി സിൽവർ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നവംബർ 29ന് ദുരന്തമുണ്ടായിട്ട് ഡിസംബർ മൂന്നിനാണ് മുഖ്യമന്ത്രി അവിടം സന്ദർശിക്കുന്നത്.
അതുകൊണ്ട് തന്നെയാണ് ദുരിതമനുഭവിക്കുന്ന ജനങ്ങൾ പ്രതികരിച്ചത്. അതിനെ രാഷ്ട്രീയമെന്ന് പറഞ്ഞ് തള്ളിക്കളയാനാവില്ല. മരിച്ചവരുടെയും കാണാതായവരുടെയും എണ്ണം പോലും ഭരിക്കുന്ന സർക്കാറിന്നറിയില്ല. 2004ൽ സൂനാമി ദുരന്തമുണ്ടായപ്പോൾ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കേരളത്തിെൻറ പലഭാഗങ്ങളിലുമായിരുന്ന മന്ത്രിമാരെ വിളിച്ചുവരുത്തി നടത്തിയ അടിയന്തിര ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങൾ നമ്മുടെ മുന്നിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. താൻ ആരോഗ്യ മന്ത്രിയായിരിക്കുേമ്പാൾ അനുവദിച്ച നാല് മെഡിക്കൽ കോളേജുകളിൽ ഇടുക്കിയിലെ കോളേജും റവന്യൂ മന്ത്രിയായിരിക്കുേമ്പാൾ പാസാക്കിയ 1,80,000 പട്ടയങ്ങളിൽ 10,840 എൽ.ഡി.എഫ് സർക്കാർ കാൻസൽ ചെയ്തു. കോന്നി മെഡിക്കൽ കോളേജിന് അടുത്ത് തനിക്ക് സ്ഥലമുണ്ടെന്ന ആക്ഷേപം അടിസ്ഥാന രഹിതമാണ്.
ആർക്ക് വേണമെങ്കിലും അന്വേഷിക്കാമെന്നും അദ്ദേഹം പറഞ്ഞു. പ്രണവ് ഉണ്ണികൃഷ്ണൻ അണിയിച്ചൊരുക്കിയ കലാപരിപാടികളും അരങ്ങേറി. ശരീഫ് കുഞ്ഞു, കെ.ടി.എ മുനീർ, അബ്ബാസ് ചെമ്പൻ, സക്കീർ ഹുസൈൻ എടവണ്ണ, മോഹൻ ബാലൻ, തക്ബീർ പന്തളം, വിലാസ്, മനോജ് മാത്യു, നൗഷാദ്, ഹുസൈൻ, അയ്യൂബ്, അബ്ദുൽറഷീദ്, വർഗീസ് സാമുവൽ, പ്രണവം ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. പ്രസിഡൻറ് അനിൽകുമാർ അധ്യക്ഷത വഹിച്ചു. അലി തേക്കുംതോട് സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.