ജിദ്ദ: ഉപഭോക്താക്കളുടെ ആവശ്യത്തിലധികം എണ്ണ വിപണിയിൽ ഒഴുക്കില്ലെന്ന് സൗദി അറേബ്യ വ്യക്തമാക്കി. മറ്റ് എണ്ണ ഉൽപാദക രാഷ്ട്രങ്ങളുമായി സഹകരിച്ച് കൂടിയാലോചിച്ച് മാത്രമേ ഇക്കാര്യങ്ങളിൽ തീരുമാനമെടുക്കൂ.
സൗദിയുടെ ജൂലൈയിലെ ക്രൂഡ് ഒായിൽ കയറ്റുമതി ജൂണിലെ നിലയിൽ തന്നെയാണ്. ആഗസ്റ്റിൽ അത് കുറയാനും സാധ്യതയുണ്ടെന്നും ഒപെകിലെ സൗദി ഗവർണറും ജോയിൻറ് ടെക്നിക്കൽ കമ്മിറ്റി ചെയർമാനുമായ അദീബ് അൽഅഅ്മ പറഞ്ഞു.
ഉപഭോക്താക്കളുടെ ആവശ്യങ്ങൾ തൃപ്തിപ്പെടുത്തുകയെന്നതാണ് സൗദിയുടെ എന്നത്തേയും നയം. സ്ഥിരതയാർന്ന വിപണിയാണ് ഉൽപാദകരാഷ്ട്രങ്ങളുടെയും ഉപഭോക്താക്കളുടെയും താൽപര്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.