വനിതാമതിൽ മതേതര മൂല്യങ്ങളെ നഷ്്ടപ്പെടുത്തും: ഒ.​െഎ.സി.സി

ബെയ്ഷ്: കേരളത്തിൽ നടത്തുന്ന വനിതാ മതിൽ നൂറ്റാണ്ടുകളായി പിന്തുടരുന്ന മതേതര മൂല്യങ്ങളെ നഷ്്ടപ്പെടുത്തുമെന്ന ് ബെയ്ഷ് ഒ.ഐ.സി.സി അഭിപ്രായപ്പെട്ടു. വേങ്ങര മണ്ഡലം കോണ്‍ഗ്രസ് പ്രസിഡൻറ് എം.എ അസീസ് ഹാജി ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് അബ്്ദുല്‍ മജീദ് ചേറൂർ അധ്യക്ഷത വഹിച്ചു. അയ്യൂബ് വേങ്ങര മുഖ്യപ്രഭാഷണം നടത്തി. ദിലീപ് കളരിക്കമണ്ണേൽ, സാദിഖലി കോയിസ്സൻ, അമീൻ കുണ്ടറ, കുഞ്ഞാലന്‍ കാച്ചടി, അജ്മൽ കരുവാങ്കല്ല്, അബ്്ദുൽ ലത്തീഫ് മാഹി, ശംസുദ്ദീന്‍ തുടങ്ങിയവർ സംസാരിച്ചു. അസ്ഹറുദ്ദിൻ മാംഗ്ലൂർ സ്വാഗതവും മുഹമ്മദ്‌ മൻസൂർ നന്ദിയും പറഞ്ഞു.

Tags:    
News Summary - oicc-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.