സാ​ജി​ത സി​യാ​ദി​നും മ​ക്ക​ൾ​ക്കും ഒ.​ഐ.​സി.​സി യൂ​ത്ത്‌ വി​ങ് ഹു​ഫൂ​ഫ് ഏ​രി​യ ക​മ്മി​റ്റി ഉ​പ​ഹാ​രം പ്ര​സി​ഡ​ന്റ് ഫൈ​സ​ൽ വാ​ച്ചാ​ക്ക​ൽ ​കൈ​മാ​റു​ന്നു 

സാജിത സിയാദിനും മക്കൾക്കും ഒ.ഐ.സി.സി യാത്രയയപ്പ്‌ നൽകി

ദമ്മാം: ദീർഘകാലത്തെ പ്രവാസത്തിനുശേഷം നാട്ടിലേക്ക് മടങ്ങുന്ന ഒ.ഐ.സി.സി വനിത വേദി ദമ്മാം റീജനൽ കമ്മിറ്റി നിർവാഹക സമിതിയംഗം സാജിത സിയാദിനും കുടുംബത്തിനും യാത്രയയപ്പ് നൽകി.

മക്കളും ജവഹർ ബാലജനവേദി ഭാരവാഹികളുമായ സഫ്‌വാന സിയാദിനും സൂഫിയ സിയാദിനും ഉൾപ്പെടെയാണ് യൂത്ത്‌ വിങ് ഹുഫൂഫ് ഏരിയ കമ്മിറ്റി യാത്രയയപ്പ് നൽകിയത്. സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിൽ ഒ.ഐ.സി.സി വനിത വേദിയുടെ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു സാജിത സിയാദും കുടുംബവും.

മക്കളായ സഫ്‌വാന ജവഹർബാൽ മഞ്ചിന്റെ പ്രസിഡന്റായും സൂഫിയ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. മക്കളുടെ ഉപരിപഠനത്തിന്റെ ഭാഗമായാണ് സാജിത സിയാദും മക്കളും പ്രവാസം അവസാനിപ്പിക്കുന്നത്. പ്രസിഡന്റ് ഫൈസൽ വാച്ചാക്കൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അർഷദ് ദേശമംഗലം സ്വാഗതം പറഞ്ഞു.

നിസാം വടക്കേക്കോണം, റഷീദ് വരവൂർ, റിഹാന നിസാം, സഹീർ ചാമക്കാല എന്നിവർ സംസാരിച്ചു. യൂത്ത് വിങ്ങിന്റെ ഉപഹാരം പ്രസിഡന്റ് ഫൈസൽ വാച്ചാക്കൽ സാജിത സിയാദിനും കുടുംബത്തിനും കൈമാറി.

Tags:    
News Summary - OICC bids farewell to Sajitha Siyad and her children

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.