കോവിഡ്​ ബാധിച്ച്​ ഒാച്ചിറ സ്വദേശി റിയാദിൽ മരിച്ചു

റിയാദ്​: കോവിഡ്​ ബാധിച്ച്​ റിയാദിലെ ആശുപത്രിയിൽ 10 ദിവസമായി ചികിത്സയിലായിരുന്ന മലയാളി മരിച്ചു. ഒാച്ചിറ പ്രയാർ നോർത്ത്​ സ്വദേശി കൊലശ്ശേരി പടിഞ്ഞാറത്തറയിൽ അബ്​ദുസ്സലാം (44) ആണ്​ ചൊവ്വാഴ്​ച രാവിലെ റിയാദ്​ സുവൈദിയിലെ സുലൈമാൻ ഹബീബ്​ ആശുപത്രിയിൽ മരിച്ചത്​. 

റിയാദിൽ പ്ലംബിങ്​ ജോലി ചെയ്​തിരുന്ന ഇ​ദ്ദേഹം അസുഖ ബാധിതനായി റിയാദിലെ ഏതോ ആശുപത്രിയിലുണ്ടെന്ന്​ നാട്ടിൽ നിന്ന്​ വീട്ടുകാർ അറിയിച്ചതിനെ തുടർന്ന്​ സാമൂഹിക പ്രവർത്തകരായ ശിഹാബ്​ കൊട്ടുകാടും ഡൊമിനിക്​ സാവിയോയും നടത്തിയ അന്വേഷണത്തിലാണ്​ ഇൗ മാസം 17ന്​ സുലൈമാൻ ഹബീബ്​ ആശുപത്രിയിൽ കണ്ടെത്തിയത്​. 

കോവിഡ്​ പോിസിറ്റീവായി ഇദ്ദേഹത്തി​​െൻറ ഇരുവൃക്കകളുടെ പ്രവർത്തനത്തേയും രോഗം ബാധിച്ചിരുന്നു. അഞ്ചുവർഷമായി നാട്ടിൽ പോയിരുന്നില്ല. ജലാലുദ്ദീൻ, റുഖിയ ദമ്പതികളുടെ മകനാണ്​. 

ഭാര്യ: ഷംന, മക്കൾ: സഹൽ, മുഹമ്മദ്​ സിനാൻ. സഹോദരങ്ങൾ: ഷാജി, റഷീദ്​ (ജീസാൻ), സലീം (ത്വാഇഫ്​), ശിഹാബ്​ (അബഹ). മൃതദേഹം കോവിഡ്​ പ്രോ​േട്ടാക്കോൾ പ്രകാരം റിയാദിൽ ഖബറടക്കാൻ ശിഹാബ്​ കൊട്ടുകാടിനോടൊപ്പം ഒ.​െഎ.സി.സി നേതാവ്​ മജീദ്​ ചിങ്ങോലിയും രംഗത്തുണ്ട്​. 


 

Tags:    
News Summary - Ochira Man Dies in Saudi Covid 19-Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.