Posted On
date_range Updated On
date_range മലപ്പുറം സ്വദേശി കെട്ടിടത്തിൽനിന്നു വീണുമരിച്ചു
അബൂദബി: മലപ്പുറം ആലങ്കോട് ഒതല്ലൂർ പടിഞ്ഞാറ് കാഞ്ഞങ്ങാട്ടുവളപ്പിൽ ഖാലിദിെൻറ മകൻ ജമാൽ (46) അബൂദബി നഗരത്തിലെ പഴയ പാസ്പോർട്ട് റോഡിലെ കെട്ടിടത്തിൽനിന്നു വീണുമരിച്ചു. വെള്ളിയാഴ്ച രാവിലെ പത്തു മണിയോടെയാണ് സംഭവം. അക്കാവി കഫറ്റീരിയയിലെ ജീവനക്കാരനായിരുന്നു. ഇതേ കെട്ടിടത്തിൽനിന്നാണ് വീണത്. അബൂദബി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കുന്നുണ്ട്. മൃതദേഹം അബൂദബി ശൈഖ് ഖലീഫ മെഡിക്കൽ സിറ്റി മോർച്ചറിയിൽ. ഭാര്യ: സമീറ. മക്കൾ: ജസീൽ, അജ്സൽ, ഫാത്തിമ ഈമാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.