Posted On
date_range Updated On
date_range സൗദിയിൽ കല്ലറ സ്വദേശി കുഴഞ്ഞുവീണു മരിച്ചു
ജുബൈൽ: പ്രഭാത പ്രാർഥന നിർവഹിക്കുന്നതിനിടെ തിരുവനന്തപുരം സ്വദേശി കുഴഞ്ഞുവീണു മരിച്ചു. ജുബൈൽ പാണ്ട ഹൈപ്പർ മാർ ക്കറ്റ് സൂപ്പർവൈസർ കല്ലറ കുറിഞ്ഞിലക്കാട് പ്ലാവില പുത്തൻവീട്ടിൽ ഹുസൈൻ (52) ആണ് മരിച്ചത്. ശനിയാഴ്ച പുലർച്ച സുബ്ഹി നമസ്കാരം നിർവഹിക്കുമ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
15 വർഷമായി പാണ്ട ഹൈപ്പർ മാർക്കറ്റിൽ ജോലി ചെയ്യുന്നു. നാരിയ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം സൗദിയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഭാര്യ സലീന നേരത്തേ ജുബൈൽ ഇന്ത്യൻ സ്കൂളിൽ ഡേ കെയർ വിഭാഗത്തിൽ ജോലിചെയ്തിരുന്നു. ഇപ്പോൾ നാട്ടിലാണ്. മക്കൾ: ആമിന, മറിയം, അബ്ദുല്ല, റഹ്മ. സഹോദരങ്ങൾ: അബ്ദുൽ ഹലീം മൗലവി, റഫീഖ് (ഖഫ്ജി), അബ്ദുൽ കബീർ മൗലവി, സക്കീന, താഹിറ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.