ജുബൈൽ: ഒരു പതിറ്റാണ്ടിലേറെയായി പ്രവാസി സമൂഹത്തിന് സുപരിചിതനായ സലാഹുദ്ദീെൻറ മരണം ജുബൈലിലെ മലയാളികൾക്ക് ഇനിയും വിശ്വസിക്കാനാവുന്നില്ല. ബുധനാഴ്ച വൈകിട്ട് നാലിന് നടന്ന വാഹനാപകടത്തിലാണ് ജുബൈൽ ദഅ്വാ സെൻററിന് സമീപമുള്ള ഒയാസിസ് ഷോപ്പിങ് സെൻറർ ഉടമയും കണ്ണൂർ ഇരട്ടി വള്ളത്തോട് പാറയിൽ കരുവെൻറ വളപ്പിൽ അബൂബക്കർ ഹാജി-^സുബൈദ ദമ്പതികളുടെ മകനുമായ സലാഹുദ്ദീൻ (44) മരിച്ചത്. ദമ്മാമിലുള്ള സഹോദരൻ ഇബ്രാഹിമിനെ സന്ദർശിച്ച ശേഷം മടങ്ങി വരവേ ജുബൈൽ നേവൽ േബസിന് സമീപം സലാഹുദീനും പാർട്ണർ ജമാലിെൻറ മകൻ സിജാസും സഞ്ചരിച്ച ഫോർച്യൂണർ അപകടത്തിൽപ്പെടുകയായിരുന്നു. നഗരത്തിലെത്തുന്നതിന് ഏതാനും കിലോമീറ്റർ അകലെ വെച്ച് നിയന്ത്രണം വിട്ട വാഹനം വലതു വശത്തുള്ള വൃക്ഷത്തിലേക്ക് ഇടിച്ചുകയറിയാണ് ദുരന്തം. ഇടിയുടെ ആഘാതത്തിൽ ഫോർച്യൂണർ ഓടിച്ചിരുന്ന സലാഹുദ്ദീെൻറ ദേഹത്തേക്ക് സ്റ്റിയറിങ് വീലും മറ്റും അമർന്നു. കാലുകൾ പുറത്തെടുക്കാനാവാത്തവിധം കുരുങ്ങിപോവുകയും ചെയ്തു.
ആംബുലൻസ് എത്തി മരം മുറിച്ചുമാറ്റി വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ഉടൻ അടുത്തുള്ള നേവൽ ബേസ് പത്രിയിലെത്തിച്ചെങ്കിലും മരിച്ചു. തലക്കേറ്റ ഗുരുതര പരിക്കാണ് മരണ കാരണമായത്. അപകടത്തിന് രണ്ടു മിനിറ്റ് മുമ്പ് വരെ സലാഹുദ്ദീൻ സംസാരിച്ചിരുന്നതായി സിജാസ് ഓർക്കുന്നു. അപകടത്തെ തുടർന്ന് ബോധരഹിതനായ സിജാസ് നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു.
തലയിൽ കണ്ണാടി ചില്ല് തറച്ച മുറിവിൽ മരുന്ന് പുരട്ടി പ്രാഥമിക പരിശോധനകൾ നടത്തിയ ശേഷം സിജാസിനെ വീട്ടിൽ പോകാൻ അനുവദിച്ചു. സലാഹുദ്ദീൻ ജുബൈലിൽ നേരത്തെയുണ്ടായിരുന്ന മെജസ്റ്റിക് എന്ന സ്ഥാപനം വിറ്റ ശേഷം ഒരു വർഷം മുമ്പ് ഒയാസിസ് ഷോപ്പിങ് സെൻറർ എന്ന പേരിൽ സൂപ്പർ മാർക്കറ്റ് ആരംഭിച്ചിരുന്നു. മൂത്ത സഹോദരൻ ബസ്മ അൽ-ഖലീജ ഗ്രൂപ്പ് ഉടമ ഇബ്രാഹിമിെൻറ ദമ്മാമിലുള്ള സ്ഥാപനത്തിൽ ഏതാനും ദിവസങ്ങളായി പോയി വരുകയായിരുന്നു.
ജുബൈലിലെ മലയാളി സംഘടനകളുടെ മിക്ക സംരംഭങ്ങൾക്കും നിർലോഭം സഹായം നൽകിയിരുന്ന സലാഹുദ്ദീൻ തിളക്കമാർന്ന വ്യക്തിത്വത്തിനുടമയായിരുന്നു. വലിയൊരു സൗഹൃദവലയവും അദ്ദേഹം കാത്തുസൂക്ഷിച്ചിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞു വീട്ടിൽ വിശ്രമിക്കുന്ന പിതാവിനെ സന്ദർശിക്കുന്നതിനായി കുടുംബത്തോടൊപ്പം നാട്ടിൽ പോയ സലാഹുദ്ദീൻ 10 ദിവസം മുമ്പാണ് മടങ്ങിയെത്തിയത്. ഉളിയിൽ സ്വദേശിയായ ഭാര്യ റസീന ബീവിയെയും മക്കളായ സൻഹാൻ, റിദ, ഷിസ എന്നിവരെയും കൂട്ടികൊണ്ടുവരുന്നതിന് നാട്ടിലേക്ക് വീണ്ടും പോകാനുള്ള ഒരുക്കത്തിനിടെയാണ് ദുരന്തം. ഇബ്രാഹിമിനെ കൂടാതെ യഹിയ (ദമ്മാം), സക്കറിയ (ഖത്തർ), റഹ്മത്ത്, നുസൈബ എന്നീ സഹോദരങ്ങൾ കൂടിയുണ്ട്. നേവൽ ബേസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.