പനി:​ കോട്ടയം സ്വദേശിനി റിയാദിൽ മരിച്ചു

റിയാദ്: പനി ബാധിച്ച്​ കോട്ടയം സ്വദേശിനി റിയാദിൽ മരിച്ചു. കോട്ടയം പാല പൊൻകുന്നം കൊപ്രാക്കളം സ്വദേശി തട്ടാര്കുന്നേൽ ശശിയുടെ മകൾ രമ്യ (30) ആണ്​ താമസസ്ഥലത്ത്​ മരിച്ചത്​. റിയാദിലെ സ്വകാര്യ കമ്പനിയിൽ ശുചീകരണ വിഭാഗത്തിൽ ജീവനക്കാരിയായിരുന്നു.

 

കഴിഞ്ഞ ദിവസം പനിയെ തുടർന്ന്​ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ശേഷം താമസസ്ഥലത്ത് വിശ്രമക്കുന്നതിനിടയിലായിരുന്നു മരണം. മാതാവ്: ഇളങ്ങുളം ഇലവുങ്കൽ വാസന്തി. സഹോദരൻ: വിഷ്ണു.

മരണാനന്തര നടപടികളുമായി ബന്ധപ്പെട്ട്​ സാമൂഹിക പ്രവർത്തകരായ ശിഹാബ് കൊട്ടുകാട്, സലിം പാറയിൽമുക്ക്, ഷെഫി മോൻ എന്നിവർ രംഗത്തുണ്ട്​.

Tags:    
News Summary - obit remya riyadh-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.