ജിദ്ദ: ഹൃദയാഘാതത്തെത്തുടർന്ന് പെരിന്തൽമണ്ണ ആലിപറമ്പ് പഞ്ചായത്തിലെ കളത്തിൽകുണ്ട് സ്വദേശി പൊട്ടതൊടി മുഹമ്മദലി (49) ജിദ്ദയിൽ മരിച്ചു. ഫൈസലിയയിൽ താമസിക്കുന്ന ഇദ്ദേഹത്തെ അസ്വസ്ഥയെത്തുടർന്ന് അൽ സഹ്റ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സക്കിടെയാണ് മരണം.
മാൻപവർ കമ്പനിയുടെ കീഴിൽ കിങ് ഫൈസൽ ആശുപത്രിയിൽ ജോലിചെയ്തുവരികയായിരുന്നു.
ഭാര്യ: നൂർജഹാൻ, മക്കൾ: അജ്മൽ, അൻസില.
മരണാന്തര നടപടികൾ കെ.എം.സി.സി ജിദ്ദ വെൽഫയർ വിങ് പ്രവർത്തകരുടെ നേതൃത്വത്തിൽ നടന്നുവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.