മലപ്പുറം സ്വദേശി ഉംലജിൽ ഹൃദയാഘാതം മൂലം നിര്യാതനായി

യാംബു: മലപ്പുറം വാറങ്കോട് സ്വദേശി ഇടവഴിക്കൽ അബ്ദുൽ ജലീൽ (47) ഉംലജിൽ ഹൃദയാഘാതം മൂലം നിര്യാതനായി. ദുബൈയിൽ ഗൾഫ് റോക്ക് എൻജിനീയറിങ് കമ്പനിയിൽ സൈറ്റ് സൂപ്പർവൈസർ ആയി ജോലി ചെയ്യുകയായിരുന്നു ജലീൽ.

കമ്പനിയുടെ നിർദേശപ്രകാരം ജോലി സംബന്ധമായ കാര്യങ്ങൾക്കായി കഴിഞ്ഞ വർഷാദ്യത്തിലാണ് അദ്ദേഹം സൗദിയിൽ എത്തിയത്. വെള്ളിയാഴ്ച ജുമുഅ നമസ്‍കാരശേഷം റൂമിൽ വിശ്രമിക്കുന്നതിനിടയിൽ ഉറക്കത്തിൽ ഹൃദയാഘാതം ഉണ്ടാകുകയും മരണപ്പെടുകയുമായിരുന്നുവെന്നാണ് വിവരം.

പരേതനായ ഇടവഴിക്കൽ അബൂബക്കർ ആണ് പിതാവ്. മാതാവ്: ആയിഷക്കുട്ടി പട്ടർകടവൻ. ഭാര്യ: ഷമീന ഇറയത്ത്. മക്കൾ: ആയിഷ റിദ, റൈഹാൻ,റാജി ഫാത്തിമ. സഹോദരങ്ങൾ: ഖമറുദ്ദീൻ, ഫാത്തിമ സുഹ്റ, മുംതാസ്, ഹാജിറ.

ഉംലജ് ആശുപത്രിയിലുള്ള മൃതദേഹം നടപടികൾ പൂർത്തിയാക്കി സൗദിയിൽ തന്നെ ഖബറടക്കാനുള്ള ശ്രമത്തിലാണെന്ന് സൗദിയിലുള്ള ബന്ധുക്കൾ അറിയിച്ചു. നടപടികൾ പൂർത്തിയാക്കാൻ ഉംലജിലെ സാമൂഹ്യ സന്നദ്ധ പ്രവർത്തകർ രംഗത്തുണ്ട്.

News Summary - obit news Abdul Jaleel Yanbu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.