റിയാദ്: റസ്റ്റാറൻറിെൻറ മുൻഭാഗം തകർന്നുവീണ് അതിനടിയിൽപെട്ട് മരിച്ച മലയാളിയുടെ മൃതദേഹം റിയാദിൽ ഖബറടക്കി. ഇൗ മാസം 15ന് റിയാദിലുണ്ടായ അപകടത്തിൽ മരിച്ച ആലപ്പുഴ കായംകുളം കീരിക്കാട് തെക്ക് സ്വദേശി വൈക്കത്ത് പൊതുവേൽ അബ്ദുൽ അസീസ് കോയക്കുട്ടിയുടെ (60) മൃതദേഹമാണ് നസീമിലെ ഹയ്യുൽ സലാം മഖ്ബറയിൽ ഖബറടക്കിയത്.
റിയാദ് എക്സിറ്റ് 30ലെ ബഗ്ലഫിൽ അമീർ ബന്ദർ ബിൻ അബ്ദുൽ അസീസ് റോഡിന് സമീപത്ത് പ്രവർത്തിച്ചിരുന്ന മലസ് റസ്റ്റാറൻറ് ഞായറാഴ്ച രാവിലെയാണ് തകർന്നുവീണത്. അപകടത്തിൽ അസീസിനെ കൂടാതെ തമിഴ്നാട് കുംഭകോണം സ്വദേശി ഖാലിദും മരിച്ചിരുന്നു. എറണാകുളം സ്വദേശി സലീം, ഒാച്ചിറ സ്വദേശി അജയൻ, മരിച്ച ഖാലിദിെൻറ പിതാവ് മുബാറക് എന്നിവർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഒരു സ്വകാര്യ കമ്പനിയിൽ ഡ്രൈവറാണ് മരിച്ച അബ്ദുൽ അസീസ്.
സാമൂഹിക പ്രവർത്തകൻകൂടിയായ അദ്ദേഹം റിയാദിലെ കേളി കലാസാംസ്കാരിക വേദി കേന്ദ്ര കമ്മിറ്റി അംഗവും റൗദ ഏരിയ സെക്രട്ടറിയുമാണ്. നാട്ടിൽനിന്ന് ബന്ധുക്കൾ അറിയിച്ചത് പ്രകാരമാണ് റിയാദിൽ ഖബറടക്കിയത്. കേളിയുടെ പ്രവർത്തകർ ഉൾപ്പെടെ നിരവധി ആളുകൾ ഖബറടക്ക ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.