ജിദ്ദ: ജിദ്ദയിലെ പ്രമുഖ വ്യവസായിയും ഹിബ ആസ്യ മെഡിക്കൽ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറുമായിരുന്ന മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശ്ശേരി കക്കാടമ്മൽ സ്വദേശി വെള്ളേങ്ങര അബ്ദുള്ള മുഹമ്മദ് (59) ജിദ്ദയിൽ നിര്യാതനായി. കോവിഡ് ബാധിച്ച് ഒരു മാസമായി ചികിത്സയിലായിരുന്നു.
നേരത്തെ ജിദ്ദ നാഷനൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് കിംഗ് അബ്ദുള്ള മെഡിക്കൽ സെൻററിലേക്ക് മാറ്റുകയായിരുന്നു. കോവിഡ് നെഗറ്റീവായെങ്കിലും വൃക്ക സംബന്ധമായ അസുഖം കാരണം കഴിഞ്ഞ 10 ദിവസത്തോളമായി ഗുരുതരാവസ്ഥയിൽ വെൻറിലേറ്ററിൽ ആയിരുന്നു. ശനിയാഴ്ച വൈകീട്ട് ഹൃദയാഘാതത്തെ തുടർന്നാണ് മരണം.
ദീർഘകാലമായി ജിദ്ദയിൽ പ്രവാസിയായിരുന്ന ഇദ്ദേഹം മലപ്പുറം ജില്ലയിലെ വണ്ടൂരിൽ പ്രവർത്തിക്കുന്ന നിംസ് ആശുപത്രി മാനേജിംഗ് ഡയറക്ടർ, സഹ്യ ആർട്സ് & സയൻസ് കോളജ് രക്ഷാധികാരി തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിരുന്നു.
ജിദ്ദയിലും നാട്ടിലുമായി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായിരുന്നു. ഭാര്യ: ആസ്യ. മക്കൾ: ഫഹദ്, നജ്മുന്നീസ, നിഷിദ. മരുമക്കൾ: മുസ്തഫ തോളൂർ (മേലാറ്റൂർ), ഷാജഹാൻ (കൊമ്പൻകല്ല്), നഫ്‌ലി. നിയമ നടപടികൾക്ക് ശേഷം മയ്യിത്ത് ജിദ്ദയിൽ ഖബറടക്കും.
അനുശോചിച്ചു
ജിദ്ദ: ഹിബ ആസ്യ മെഡിക്കൽ ഗ്രൂപ്പ് മാനേജിങ് ഡയറക്ടറും ജിദ്ദയിലും നാട്ടിലും നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സഹകരിക്കുകയും നേതൃത്വം വഹിക്കുകയും ചെയ്ത അബ്ദുള്ള മുഹമ്മദ് വെള്ളേങ്ങരയുടെ വിയോഗത്തിൽ ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ കേരള സ്റ്റേറ്റ് കമ്മിറ്റി അനുശോചിച്ചു.
അദ്ദേഹത്തിെൻറ മരണം ജിദ്ദയിലെ പ്രവാസികൾക്ക് കനത്ത നഷ്ടമാണെന്ന് ഐ.എസ്.എഫ് അനുശോചന സന്ദേശത്തിൽ പറഞ്ഞു. ദീർഘ കാലത്തെ പ്രവാസ ജീവിതത്തിൽ ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ തേൻറതായ സാന്നിധ്യം കൊണ്ട് നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്നു അബ്ദുല്ല മുഹമ്മദെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം ഭാരവാഹികളായ ഹനീഫ കിഴിശ്ശേരി, കോയിസ്സൻ ബീരാൻ കുട്ടി എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.