ഒ.ഐ.സി.സി ജിദ്ദ തിരുവനന്തപുരം ജില്ല തെരഞ്ഞെടുപ്പ് കൺവെൻഷൻ കെ.ടി.എ മുനീർ ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: ഒ.ഐ.സി.സി ജിദ്ദ തിരുവനന്തപുരം ജില്ല കമ്മിറ്റി ശറഫിയ്യ ഇംപീരിയൽ ഓഡിറ്റോറിയത്തിൽ തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. റീജനൽ കമ്മിറ്റി പ്രസിഡൻറ് കെ.ടി.എ മുനീർ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് അസ്ഹാബ് വർക്കല അധ്യക്ഷത വഹിച്ചു. ജില്ലയിലെ 14 മണ്ഡലങ്ങളിലും യു.ഡി.എഫ് സ്ഥാനാർഥികളുടെ പ്രചാരണം പ്രവാസികൾക്കിടയിൽ ശക്തമാക്കാനും നാട്ടിലുള്ള ഒ.ഐ.സി.സി പ്രവർത്തകരുടെ സഹകരണത്തോടെ കുടുംബ സംഗമങ്ങൾ നടത്താനും ബൂത്തുതല പ്രവർത്തനം ഊർജിതമാക്കാനും തീരുമാനിച്ചു.
റീജനൽ കമ്മിറ്റി ജനറൽ സെക്രട്ടറി സാക്കിർ ഹുസൈൻ എടവണ്ണ, ട്രഷറർ ശ്രീജിത്ത് കണ്ണൂർ, നാഷനൽ കമ്മിറ്റി സെക്രട്ടറി നാസുമുദ്ദീൻ മണനാക്ക്, ഗ്ലോബൽ കമ്മിറ്റി അംഗം അലി തേക്കുതോട്, ജില്ല കമ്മിറ്റി അംഗം അബൂബക്കർ ദാദാഭായ് തുടങ്ങിയവർ സംസാരിച്ചു. ജില്ല ജനറൽ സെക്രട്ടറി ശമീർ നദ്വി സ്വാഗതവും വൈസ് പ്രസിഡൻറ് അൻവർ കല്ലമ്പലം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.