ആ​ണ​വ സു​ര​ക്ഷ​യും നി​ർ​വ്യാ​പ​ന​വും ല​ക്ഷ്യം; അ​ന്താ​രാ​ഷ്ട്ര ആ​ണ​വോ​ർ​ജ ഏ​ജ​ൻ​സി​യു​മാ​യി റി​യാ​ദി​ൽ ച​ർ​ച്ച

റി​യാ​ദ്: ആ​ണ​വ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നും ആ​ണ​വാ​യു​ധ​ങ്ങ​ളു​ടെ വ്യാ​പ​നം ത​ട​യു​ന്ന​തി​നു​മു​ള്ള അ​ന്താ​രാ​ഷ്ട്ര ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സൗ​ദി അ​റേ​ബ്യ​യും അ​ന്താ​രാ​ഷ്ട്ര ആ​ണ​വോ​ർ​ജ ഏ​ജ​ൻ​സി​യും (ഐ.​എ.​ഇ.​എ) ത​മ്മി​ൽ റി​യാ​ദി​ൽ നി​ർ​ണാ​യ​ക ച​ർ​ച്ച​ക​ൾ ന​ട​ന്നു. സൗ​ദി ഊ​ർ​ജ മ​ന്ത്രി അ​മീ​ർ അ​ബ്​​ദു​ൽ അ​സീ​സ് ബി​ൻ സ​ൽ​മാ​ൻ, വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​മീ​ർ ഫൈ​സ​ൽ ബി​ൻ ഫ​ർ​ഹാ​ൻ എ​ന്നി​വ​ർ അ​ന്താ​രാ​ഷ്​​ട്ര ആ​ണ​വോ​ർ​ജ ഏ​ജ​ൻ​സി ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ റാ​ഫേ​ൽ ഗ്രോ​സി​യു​മാ​യി വെ​വ്വേ​റെ കൂ​ടി​ക്കാ​ഴ്ച​ക​ൾ ന​ട​ത്തി​യാ​ണ് വി​ഷ​യം ച​ർ​ച്ച ചെ​യ്ത​ത്.

സൗ​ദി ഊ​ർ​ജ മ​ന്ത്രി അ​മീ​ർ അ​ബ്​​ദു​ൽ അ​സീ​സ് ബി​ൻ സ​ൽ​മാ​നു​മാ​യി ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ൽ ഇ​രു​പ​ക്ഷ​വും ത​മ്മി​ലു​ള്ള സാ​ങ്കേ​തി​ക സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും, ആ​ണ​വ സു​ര​ക്ഷ​ക്കാ​യി ഉ​യ​ർ​ന്ന അ​ന്താ​രാ​ഷ്ട്ര മാ​ന​ദ​ണ്ഡ​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും വി​ശ​ദ​ച​ർ​ച്ച​ക​ൾ ന​ട​ന്നു. പൊ​തു​താ​ൽ​പ​ര്യ​മു​ള്ള വി​വി​ധ വി​ഷ​യ​ങ്ങ​ൾ​ക്ക് പു​റ​മെ, സൗ​ദി​യു​ടെ ദേ​ശീ​യ ആ​ണ​വോ​ർ​ജ പ​ദ്ധ​തി​യു​ടെ പു​രോ​ഗ​തി​യും ഏ​ജ​ൻ​സി​യു​മാ​യു​ള്ള സ​ഹ​ക​ര​ണ​ത്തി​ൽ കൈ​വ​രി​ച്ച നേ​ട്ട​ങ്ങ​ളും യോ​ഗം വി​ല​യി​രു​ത്തി.

‘സൗ​ദി വി​ഷ​ൻ 2030’ ന്റെ ​ഭാ​ഗ​മാ​യി രാ​ജ്യ​ത്തി​ന്റെ ഊ​ർ​ജ സ്രോ​ത​സ്സു​ക​ൾ വൈ​വി​ധ്യ​വ​ത്ക​രി​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ൾ​ക്ക് ഊ​ന്ന​ൽ ന​ൽ​കി​ക്കൊ​ണ്ടാ​യി​രു​ന്നു ച​ർ​ച്ച. ഇ​തി​നാ​യി സാ​ങ്കേ​തി​ക വൈ​ദ​ഗ്ധ്യ കൈ​മാ​റ്റം, ശേ​ഷി വ​ർ​ധി​പ്പി​ക്ക​ൽ, ആ​ണ​വ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​നം എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള മേ​ഖ​ല​ക​ളി​ൽ ഐ.​എ.​ഇ.​എ​യു​മാ​യു​ള്ള പ​ങ്കാ​ളി​ത്തം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കാ​ൻ ഇ​രു​വി​ഭാ​ഗ​വും തീ​രു​മാ​നി​ച്ചു.

സു​ര​ക്ഷ​യും ആ​ശ​ങ്ക​ക​ളും

വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​മീ​ർ ഫൈ​സ​ൽ ബി​ൻ ഫ​ർ​ഹാ​നു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ൽ, ആ​ണ​വാ​യു​ധ നി​ർ​വ്യാ​പ​ന​വും ആ​ഗോ​ള ആ​ണ​വ സു​ര​ക്ഷ​യും ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ സൗ​ദി​യും ഐ.​എ.​ഇ.​എ​യും ത​മ്മി​ലു​ള്ള ആ​ഴ​ത്തി​ലു​ള്ള ബ​ന്ധം അ​ടി​വ​ര​യി​ട്ടു സം​സ​രി​ച്ചു. സു​ര​ക്ഷാ, മാ​നു​ഷി​ക, സാ​മ്പ​ത്തി​ക മേ​ഖ​ല​ക​ളി​ൽ ഗു​രു​ത​ര​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്ന ചെ​റു​കി​ട-​ല​ഘു ആ​യു​ധ​ങ്ങ​ളു​ടെ നി​യ​മ​വി​രു​ദ്ധ ക​ട​ത്തി​നെ ചെ​റു​ക്കു​ന്ന​തി​ൽ അ​റ​ബ് രാ​ജ്യ​ങ്ങ​ൾ​ക്കു​ള്ള വ​ർ​ദ്ധി​ച്ചു​വ​രു​ന്ന ആ​ശ​ങ്ക സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രി യോ​ഗ​ത്തി​ൽ ഊ​ന്നി​പ്പ​റ​ഞ്ഞു.

ആ​ണ​വാ​യു​ധ​ങ്ങ​ളി​ല്ലാ​ത്ത ഒ​രു മി​ഡി​ൽ ഈ​സ്റ്റ് യാ​ഥാ​ർ​ത്ഥ്യ​മാ​ക്കു​ക എ​ന്ന​ത് അ​ന്താ​രാ​ഷ്​​ട്ര സ​മൂ​ഹ​ത്തി​ന്റെ കൂ​ട്ടാ​യ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്ന് സൗ​ദി വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ, ആ​ണ​വാ​യു​ധ നി​ർ​വ്യാ​പ​ന ഉ​ട​മ്പ​ടി​യി​ൽ ഒ​പ്പു​വെ​ക്കാ​ൻ ഇ​സ്രാ​യേ​ൽ തു​ട​ർ​ച്ച​യാ​യി വി​സ​മ്മ​തി​ക്കു​ന്ന​ത്, മി​ഡി​ൽ ഈ​സ്​​റ്റി​നെ കൂ​ട്ട​ന​ശീ​ക​ര​ണ ആ​യു​ധ​ങ്ങ​ളി​ൽ നി​ന്ന് മു​ക്ത​മാ​യ ഒ​രു മേ​ഖ​ല​യാ​ക്കി മാ​റ്റു​ന്ന​തി​നു​ള്ള പ്ര​ധാ​ന ത​ട​സ്സ​മാ​ണെ​ന്നും സൗ​ദി ച​ർ​ച്ച​യി​ൽ ചൂ​ണ്ടി​ക്കാ​ണി​ച്ചു.

Tags:    
News Summary - Nuclear security and non-proliferation are the goal; Talks with the International Atomic Energy Agency in Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.