ദമ്മാം കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റിയും വേങ്ങര നിയോജക മണ്ഡലം കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച എൻ.പി. ഹനീഫ അനുസ്മരണ സംഗമത്തിൽ കിഴക്കൻ പ്രവിശ്യ കെ.എം.സി.സി ജനറൽ സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂർ അനുസ്മരണ പ്രഭാഷണം നടത്തുന്നു
ദമ്മാം: ജീവിതം സന്നദ്ധ പ്രവർത്തനങ്ങൾക്കായി മാറ്റിവെച്ച് അനേകായിരങ്ങളുടെ ഹൃദയത്തിൽ കുടിയേറി അകാലത്തിൽ വിട്ടുപിരിഞ്ഞ കെ.എം.സി.സി നേതാവ് എൻ.പി ഹനീഫയുടെ വിയോഗം പ്രവാസലോകത്തിന് തീരാനഷ്ടമാണന്ന് ദമ്മാമിൽ ചേർന്ന അനുസ്മരണ സംഗമം അഭിപ്രായപ്പെട്ടു.
സൗദി പ്രവാസത്തിന്റെ രണ്ടുപതിറ്റാണ്ട് ജീവിതത്തിനിടയിൽ ചെല്ലുന്നിടങ്ങളിലൊക്കെ തന്റേതായ ഇടപെടലുകൾ കൊണ്ട് അനേകം പ്രവാസികൾക്ക് സാന്ത്വന സ്പർശമേകിയ ഹനീഫയുടെ സംഘാടന മികവും സംഘടനാരംഗത്തെ കണിശതയും ഏത് പ്രവാസിക്കും മാതൃകയാെണന്നും ദമ്മാം കെ.എം.സി.സി മലപ്പുറം ജില്ലകമ്മിറ്റിയും വേങ്ങര മണ്ഡലം കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിച്ചവർ പറഞ്ഞു. സൗദി കിഴക്കൻ പ്രവിശ്യ കെ.എം.സി.സി ജനറൽ സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂർ ഉദ്ഘാടനം ചെയ്തു.
മലപ്പുറം ജില്ല പ്രസിഡന്റ് കെ.പി. ഹുസൈൻ അധ്യക്ഷത വഹിച്ചു. എസ്.ഐ.സി നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂ ജിർഫാസ് മൗലവി മയ്യിത്ത് നമസ്കാരത്തിനും സക്കരിയ്യ ഫൈസി പ്രാർഥനക്കും നേതൃത്വം നൽകി. സൗദി കെ.എം.സി.സി ദേശീയ സമിതി അംഗങ്ങളായ മാലിക് മഖ്ബൂൽ, മുജീബ് ഉപ്പട, ദമ്മാം ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ വൈസ് പ്രസിഡന്റ് മൻസൂർ മങ്കട, ഖാലിദിയ ക്ലബ് പ്രതിനിധി റിയാസ് പട്ടാമ്പി, പ്രവാസി സാംസ്കാരിക വേദി പ്രതിനിധി റഊഫ് ചാവക്കാട്, അൽഖോബാർ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഇസ്മാഈൽ പുള്ളാട്ട്, ദമ്മാം കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സെക്രട്ടറി ഫൈസൽ ഇരിക്കൂർ, ഖത്തീഫ് കെ.എം.സി.സി സെക്രട്ടറി മുഷ്താഖ് പേങ്ങാട്, മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി ജൗഹർ കുനിയിൽ, കോഴിക്കോട് ജില്ല പ്രസിഡന്റ് ഫൈസൽ കൊടുമ തുടങ്ങിയവർ സംസാരിച്ചു. ടി.ടി. ഹുസൈൻ വേങ്ങര സ്വാഗതവും സഹീർ മുസ്‍ലിയാരങ്ങാടി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.