ജിദ്ദ: രിസാല സ്റ്റഡി സർക്കിൾ സൗദി വെസ്റ്റ് നാഷനൽ മൂന്നാമത് ‘നോട്ടക് നോളജ് ആന്‍ഡ് ടെക്നോളജി എക്സ്പോ’ നവംബർ 14 ന് ജിദ്ദയിൽ നടക്കും.
വൈജ്ഞാനിക സാങ്കേതിക വിദ്യകളിൽ പ്രാഗല്ഭ്യം, ശാസ്ത്ര സാങ്കേതിക രംഗങ്ങളിൽ തൊഴിൽ ചെയ്യുന്നവർ, സ്വന്തമായി പേറ്റന്റ് നേടുകയും പ്രൊഫഷനൽ രംഗത്ത് കഴിവ് തെളിയിക്കുകയും ചെയ്തവർ, നവസംരഭകർ, ശാസ്ത്രജ്ഞർ, ഡോക്ടർമാർ, പ്രഫസർമാർ തുടങ്ങി കഴിവ് തെളിയിച്ച സൗദി വെസ്റ്റ് നാഷനൽ പരിധിക്കുള്ളിൽ പ്രവാസികളായവരിൽനിന്ന് വിദഗ്ധ ജൂറിയുടെ മേൽനോട്ടത്തിൽ തിരഞ്ഞെടുക്കപ്പെടുന്നവർക്കാണ് അവാർഡ്.
കഴിഞ്ഞ നാലു വർഷത്തിനുള്ളിൽ കൈവരിച്ച നേട്ടങ്ങൾ പരിഗണിച്ച് പ്രമുഖർ ഉൾകൊള്ളുന്ന ജൂറി അർഹരായവരെ നവംബർ 14 ന് ജിദ്ദയിൽ നടക്കുന്ന ആർ.എസ്.സി സൗദി വെസ്റ്റ് നാഷനൽ നോട്ടക്കിൽ പ്രഖ്യാപിക്കും. ബയോഡേറ്റ knowtechrsc@gmail.comലേക്ക് നവംബർ 10 മുന്നേ ലഭിക്കത്തക്കവിധത്തിൽ എൻട്രികൾ അയക്കാവുന്നതാണ്. നോട്ടക് അവാർഡുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് 0507922071 എന്ന നമ്പറിൽ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.