ദമ്മാം: ഗൾഫ് മേഖലയിലെ പ്രവാസികൾക്ക് നിയമോപദേശം നൽകാൻ നോർക്ക സൗദിയിൽ ലീഗൽ ലെയ്സൻ ഒാഫീസർമാരെ നിയമിക്കുന്ന ു. കഴിഞ്ഞ നവംബറിലാണ് ഇതുമായി ബന്ധപ്പെട്ട അപേക്ഷകൾ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിച്ചത്. അധികം താമസിയാതെ നിയമനം നടക്കുമെന്നാണ് കരുതുന്നത്. പ്രവാസികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു നീക്കമെങ്കിലും സൗദി അറേബ്യയിൽ ഇത് എത്രത്തോളം ഫലപ്രദമാകും എന്നതിനെക്കുറിച്ച് വ്യാപകമായ സംശയങ്ങളും, പരാതികളും ഇപ്പോൾതന്നെ ഉയർന്നു കഴിഞ്ഞു. ലെയ്സൻ ഒാഫീസർ തസ്തികയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിനുള്ള യോഗ്യതകൾ സൗദിയുടെ സാഹചര്യങ്ങളെ കുറിച്ച് കൃത്യമായി ബോധ്യമില്ലാതെ തയാറാക്കിയതാണന്ന് തെളിയിക്കുന്നതാണ്. വക്കീൽ ബിരുദം ഉള്ളവർക്ക് മാത്രമേ ഇതിലേക്ക് അപേക്ഷിക്കാൻ കഴിയുമായിരുന്നുള്ളു. രണ്ട് വർഷം നാട്ടിൽ വക്കീലായി ജോലി ചെയ്തിരിക്കണം. സൗദിയിൽ രണ്ട് വർഷമായെങ്കിലും സ്ഥിരമായി താമസിക്കുന്ന ആളായിരിക്കണം. സൗദിയുടെ നിയമങ്ങളെ കുറിച്ച് അറിവുണ്ടായിരിക്കണം, അറബി ഭാഷയിൽ നിപുണത വേണം. ഇതൊക്കെയാണ് ആവശ്യമായ യോഗ്യതകൾ. ദമ്മാമിൽ നിന്ന് മാത്രം സ്ത്രീ ഉൾപെടെ അഞ്ചോളം പേരാണ് അപേക്ഷകർ. സൗദിയുടെ ആറ് പ്രവിശ്യകളിലും ഒാരോരുത്തരെ വീതം നിയമിക്കാനാണ് തീരുമാനം. ഗൾഫിലെ മറ്റു രാജ്യങ്ങളിൽ ഇങ്ങനെ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് അവരുടെ ജോലി നിർവഹിക്കുന്നതിനുള്ള സാഹചര്യങ്ങൾ നില നിൽക്കുന്നുണ്ട്. എന്നാൽ വിശാലമായ സൗദിയിൽ നിലവിൽ സാമൂഹ്യ പ്രവർത്തകരുടെ സഹായത്തോടെയാണ് ഇന്ത്യൻ എംബസി പോലും പ്രവാസികളെ സഹായിക്കുന്നത്. സാമൂഹ്യ പ്രവർത്തകർ സ്വയം ഉണ്ടാക്കിയെടുത്ത ബന്ധങ്ങളും സ്വാധീനങ്ങളും അവരുടെ അറബ് ഭാഷയിലുള്ള നിപുണതയുമൊക്കെയാണ് ഇതിന് സഹായകരമാകുന്നത്. ഇങ്ങനെ സേവനം ചെയ്യുന്നതിൽ വക്കീലന്മാർ ആരും ഇല്ലെന്നതാണ് ഏറെ കൗതുകം. പലപ്പോഴും കേസുകളിൽ കോടതികളിൽ ഹാജരാകുന്നത് ഒരു നിയമ പരിരക്ഷയും ഇല്ലാത്ത എംബസി നൽകുന്ന സാക്ഷ്യ പത്രത്തിെൻറ ബലത്തിലാണ്. നിലവിൽ പ്രത്യേകിച്ചാരും ഉത്തരവാദിത്തം ഏറ്റെടുക്കാൻ ഇല്ലാത്തതിനാൽ നിരവധി സാമൂഹ്യ പ്രവർത്തകരാണ് സേവന സന്നദ്ധതയുമായി രംഗത്ത് ഉള്ളത്. ജയിലിൽ അകപ്പെട്ടവർക്ക് നിയമോപദേശങ്ങൾക്കുപരി കോടതികളിൽ തങ്ങളുടെ വാദങ്ങൾ ബോധ്യപ്പെടുത്താനുള്ള സഹായമാണ് ആവശ്യം. നിയമ പ്രശ്നങ്ങളിൽപെടുന്നവരെ സഹായിക്കാൻ സ്വദേശി വക്കീലന്മാരെ നിയമിക്കണമെന്ന സംഘടനകളുടെ ആവശ്യം സർക്കാർ തെറ്റിദ്ധരിച്ചതിെൻറ പ്രതിഫലമാണ് ഇങ്ങനെയൊരു നീക്കത്തിന് പിന്നിലെന്ന് എംബസി വളണ്ടിയർ ഗ്രൂപ് കൺവീനർ എബ്രഹാം വലിയകാല പറഞ്ഞു. നോർക്ക സി. ഇ.ഒ യെ നേരിൽ കണ്ട് ഇതിെൻറ അപ്രായോഗികത ബോധ്യപെടുത്തിയതായും അദ്ദേഹം പറഞ്ഞു. പ്രവാസികൾക്ക് വേണ്ടിയുള്ള മൊത്തത്തിലുള്ള വിഞ്ജാപനം സൗദിക്ക് വേണ്ടി പ്രത്യേകം മാറ്റാൻ പറ്റാത്തതിനാലാണ് ഇങ്ങനെ സംഭവിച്ചതെന്ന് നോർക്ക ഡയറക്ടർ ബോർഡ് അംഗം ജോർജ് വർഗീസ് ‘ഗൾഫ് മാധ്യമത്തോട്’പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.