വനിതാസംരംഭകരുടെ വിജയഗാഥകളേറെയുള്ള രാജ്യമാണ് സൗദി അറേബ്യ. സ്ത്രീമുന്നേറ്റത്തിെൻറ പുതിയ കാലത്ത് സംരംഭക മേഖലയിേലക്ക് വനിതകൾ ആവേശപൂർവം കടന്നുവരുന്നു. വിഷൻ 2030 വനിതകളുടെ വ്യാവസായിക മേഖലയിലേക്കുള്ള കടന്നുവരവിനെ എല്ലാ തലത്തിലും േപ്രാൽസാഹിപ്പിക്കുന്നു. എന്നാൽ സൗദിയുടെ വ്യവസായലോകത്ത് കാലത്തിന് മേമ്പ പറന്ന വനിതയാണ് നോഹ അൽ യൂസഫ്. ബിസിനസ് മേഖലയിലെ മികവിന് 2016^ൽ സ്റ്റീവ് വേൾഡ് ബിസിനസ് അവാർഡ് നേടിയ സൗദിയുടെ അഭിമാന വനിത. സൗദിയിൽ എന്നല്ല ഗൾഫ് മേഖലയിലേക്ക് തന്നെ ഇൗ അന്താരാഷ്ട്ര ബഹുമതി ആദ്യമായെത്തിയത് നോഹ അൽ യൂസഫിലൂടെയാണ്.
കൺസൽട്ടൻസി സർവീസ് മേഖലയിലാണ് ഇവരുടെ മുന്നേറ്റം. ‘ഇത്റാ’ കൺസൽട്ടിങ് ഗ്രൂപ് സ്ഥാപകയും ചെയർമാനുമാണ്. നിരവധി വ്യവസായ സംരംഭങ്ങളുടെ കൂട്ടായ്മയാണീ കമ്പനി. ഇവരുടെ സംരംഭമായ സി വൈ എം എന്ന എഡ്യുക്കേഷനൽ കരിയർ പ്രോജക്റ്റിനാണ് സ്റ്റീവ് അവാർഡ് ലഭിച്ചത്. വിദ്യാർഥികൾക്കും തൊഴിലന്വേഷകർക്കും പരീശീലനവും മാർഗനിർദേശവും നൽകുന്നതാണ് പദ്ധതി. സൗദി വനിതാ സംരംഭകരെ പോൽസാഹിപ്പിക്കുന്ന നിരവധി പദ്ധതികളാണ് ഇവർ ആസൂത്രണം ചെയ്യുന്നത്. സർക്കാർ മന്ത്രാലയങ്ങളുമായി സഹകരിച്ചാണ് പല പദ്ധതികളും. തൊഴിൽ മേഖലയിലേക്ക് സൗദിയുവതലമുറയെ കൈപിടിച്ച് കൊണ്ടു വരുന്നതാണ് ഇവരുടെ പദ്ധതികളിലേറെയും.
യങ് ബിസിനസ് വുമൺ കമ്മിറ്റി പ്രസിഡൻറ്, അമേരിക്കയിലെ ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പ്രോജക്ട് മാനേജ്മെൻറ് മെമ്പർ, എൻറർപ്രണർഷിപ്പ് അസോസിയേഷൻ ഇൻ ജിദ്ദ സ്ഥാപക മെമ്പർ, അമേരിക്കയിലെ ഇൻറർനാഷനൽ മാനേജ്മെൻറ് അസോസിയേഷൻ അംഗം, സൗദി ചേംബേഴ്സ് കൗൺസിൽ അംഗം തുടങ്ങി നിരവധി പദവികളാണ് വഹിച്ചത്. രാജ്യത്തെ പ്രശസ്തമായ ഒക്കാസ് എൻറർപ്രണർഷിപ്പ് അവാർഡ് നേടിയിട്ടുണ്ട്. 150 ലേറെ സംരംഭങ്ങളും 40 ഒാളം േപ്രാജക്റ്റുകളും ‘ഇത്റ’ കമ്പനി വിജയകരമായി മന്നോട്ട് കൊണ്ടുപോകുേമ്പാഴാണ് 2017^ൽ ഒക്കാസ് എൻറർപ്രണർഷിപ്പ് അവാർഡിന് നോഹ അൽയുസഫ് തെരഞ്ഞെടുക്കപ്പെട്ടത്.
‘സ്വപ്നം കാണുക, അതിെൻറ സാക്ഷാത്കാരത്തിനായി കഠിനാധ്വാനം ചെയ്യുക, വിജയം പിന്നാലെ വരും’ ഇതാണ് തെൻറ വിജയ രഹസ്യത്തെ കുറിച്ച് ഇൗ യുവ വ്യവസായപ്രമുഖക്ക് പറയാനുള്ളത്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ സി.ഇ.ഒ എന്ന പദവിക്കുടമയായിരുന്നു . ബാച്ച്ലർ ഒാഫ് ബിസിനസ് അഡ്മിനിസ്ട്രേഷന് പഠിക്കുന്ന കാലത്ത് തന്നെ ഇവർ തൊഴിൽ മേഖലയിലേക്കിറങ്ങി . 2008 ലാണ് കമ്പനി സി.ഇ.ഒ യായി ജോലിയിൽ പ്രവേശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.