????????? ??????? ??????

ആളും ആരവവുമൊഴിഞ്ഞ്​ തഹ്‌ലിയ തെരുവ്

റിയാദ്: തലസ്ഥാന നഗരിയുടെ എല്ലാ പ്രൗഢിയും വിളിച്ചോതുന്ന തഹ്‌ലിയ തെരുവ് ഇപ്പോൾ ആരവമൊടുങ്ങിയ പൂരപ്പറമ്പ് പോലെയ ാണ്. കോവിഡ് 19 പ്രതിരോധ നടപടികളുടെ പശ്ചാത്തലത്തിൽ ആളുകളൊഴിഞ്ഞു തുടങ്ങിയ രാജ്യത്തെ തെരുവുകളിൽ പ്രധാനപ്പെട്ടത ാണ് റിയാദ് നഗരത്തിലെ ഏറ്റവും തിരക്കുപിടിച്ച തഹ്‌ലിയ.

വർണശബളിമയായ വഴി വിളക്കുകളും മനോഹരമായ റോഡും മികച്ച നിർമിതിയിലുള്ള കെട്ടിടങ്ങളും േഷാപ്പുകളും കൊണ്ട് സമ്പന്നമായ ഇൗ തെരുവിലേക്ക് നഗരത്തിലെ ചെറുപ്പക്കാരെ ആകർഷിക്കുന്ന പ്രധാന ഘടകം ഇവിടെ ഇടതടവില്ലാതെ കിട്ടുന്ന സൗജന്യ വൈഫൈ ഇൻറർനെറ്റ് സംവിധാനമാണ്. ഇതിന് പുറമെ ഇടവിട്ട് സ്ഥാപിച്ചിരിക്കുന്ന മൊബൈൽ ഫോൺ ചാർജിങ് പോയിൻറുകളും യുവതിയുവാക്കൾക്ക് ഇൗ തെരുവിനെ പ്രിയങ്കരമാക്കുന്നു.

റോഡിനിരുവശവും ചുവരുകളിൽ വ്യത്യസ്ത നിറങ്ങളിലുള്ള സൗദിയുടെ പഴമ വിളിച്ചോതുന്ന ചിത്രപ്പണികളും വൈകുന്നേരങ്ങളിൽ ആളുകളെ ഇവിടേക്ക് മാടിവിളിക്കുന്നു. വിദേശ കമ്പനികളുടെ കോഫീ ഷോപ്പുകളാൽ സമ്പന്നമാണ് തഹ്‌ലിയ. വൈകുന്നേരങ്ങളിൽ പതഞ്ഞു പൊങ്ങുന്ന കോഫിയുടെ ഗന്ധം ഈ സ്ട്രീറ്റിനെ കൂടുതൽ ആകർഷകമാക്കുന്നു. ഇതിന് പുറമെ എല്ലായിനം ഫാസ്റ്റ് ഫുഡുകളും കിട്ടുന്ന മൊബൈൽ ഭക്ഷണശാലകളും തെരുവിന് അലങ്കാരമായി അണിനിരക്കുന്നു.

ഏതാനും ദിവസം മുമ്പ് വരെ കോഫീ ഷോപ്പുകളിൽ തിക്കും തിരക്കുമായിരുന്നു. കസേരയും മേശയും ഒഴിയാൻ ആളുകൾ ഉൗഴമിട്ട് കാത്തുനിന്നിരുന്നു. എന്നാൽ, ഇപ്പോൾ ഇൗ സാഹചര്യത്തിന് മാറ്റം വന്നിരിക്കുന്നു. കോഫി ഷോപ്പുകളിൽ തിരക്കൊഴിഞ്ഞെന്ന് മാത്രമല്ല തെന്നിയും തെറിച്ചും ആരെങ്കിലും എത്തിയാലായി എന്ന സ്ഥിതിയായി.

കുഞ്ഞു സൈക്കിളുകളിലും സ്കേറ്റിങ്ങിലും അഭ്യാസ പ്രകടനം നടത്തുന്ന ചെറുപ്പക്കാരുടെ പതിവ് കാഴ്ചയും ഇപ്പോൾ അപ്രത്യക്ഷമായി. വൈകുന്നേരങ്ങളിലെ തിരക്ക് തീരെ കുറഞ്ഞതായി കടയുടമകൾ തന്നെ പറയുന്നു. സ്വദേശികളും വിദേശികളും നിരവധി എത്തിയിരുന്ന ഇവിടം ഇപ്പോൾ ആളൊഴിഞ്ഞ അവസ്ഥയാണ്. രോഗ പ്രതിരോഗ നടപടി ഇവിടെ കൃത്യമായി നടക്കുന്നതായി വഴിയാത്രക്കാർ സാക്ഷ്യപ്പെടുത്തുന്നു. രോഗമകന്ന് നല്ല ഒരു നാളെയെ സ്വപ്നം കാണുകയാണ് കച്ചവടക്കാരും യുവതി-യുവാക്കളും അടങ്ങുന്ന തഹ്​ലിയ തെരുവി​െൻറ പ്രണയികൾ.

Tags:    
News Summary - no people in thahliya street at riyad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.