Posted On
date_range Updated On
date_range സൗദിയിലേക്ക് നേരിട്ട് വിമാനമില്ല; തിരുവനന്തപുരത്തോട് അവഗണന
റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാന നഗരിയിലേക്ക് തിരുവനന്തപുരത്തുനിന്ന് നേരിട്ട് വിമാനമില്ലാത്ത അവസ്ഥ അവഗണനയും അപമാനവുമാണെന്ന് കെ.പി.സി.സി സെക്രട്ടറി ബി.ആർ.എം. ഷഫീർ റിയാദിൽ പറഞ്ഞു. അഞ്ച് മണിക്കൂർകൊണ്ട് എത്തേണ്ട സ്ഥലത്ത് 13ഉം 15ഉം മണിക്കൂർ എടുത്ത് യാത്ര നടത്തേണ്ട അവസ്ഥയാണുള്ളത്. ശ്രീലങ്ക വഴിയോ മറ്റ് ഏതെങ്കിലും ജി.സി.സി രാജ്യങ്ങൾ വഴിയോ കറങ്ങിത്തിരിഞ്ഞ് യാത്ര ചെയ്യേണ്ട ഗതികേടിലാണ് തെക്കൻ ജില്ലകളിലെ പ്രവാസികൾ. തിരുവനന്തപുരം എം.പി ശശി തരൂരിന്റെയും മറ്റ് ബന്ധപ്പെട്ട അധികൃതരുടെയും ശ്രദ്ധയിൽ ഈ വിഷയം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.