സൗദി അറേബ്യയുടെ സ്വപ്ന പദ്ധതിയായ നിയോം മെഗാസിറ്റിയിലെ ആദ്യ നഗരം 2020 ൽ തയാറാകുമെന്ന് കിരീടാവകാശി. വലിയ രാജ്യത്തിനകത്തെ ചെറിയൊരു രാജ്യമായിരിക്കും അത്. നിയോം റിവിയേറ എന്നറിയപ്പെടുന്ന ആദ്യ നഗരം 2020 ൽ സജ്ജമാകും. അടുത്തിടെ സൽമാൻ രാജാവ് നിേയാമിൽ ഒഴിവുകാലം ചിലവഴിച്ചതിനെ കുറിച്ചും കിരീടാവകാശി ചൂണ്ടിക്കാട്ടി. നിയോമിൽ കടലിനോട് ചേർന്ന് 12 ചെറുനഗരങ്ങളാണ് ഉയരുക. ആറോ ഏഴോ നഗരങ്ങൾ താഴ്വരകളിൽ. ചിലത് മലമുകളിൽ. ഒരു വലിയ വ്യവസായ മേഖല. കൂറ്റൻ തുറമുഖം. മൂന്നു വിമാനത്താവളങ്ങൾ. ഒരു ബഹൃത്തായ ആഗോള വിമാനത്താവളം. അങ്ങനെ അതിവിസ്തൃതവും വ്യത്യസ്തങ്ങളുമായ പദ്ധതികളാണ് വരുന്നത്. ^ കിരീടാവകാശി പറഞ്ഞു.
ഒാരോവർഷവും രണ്ട്, മൂന്ന് പുതിയ നഗരങ്ങൾ ഉയർന്നുകൊണ്ടേയിരിക്കും. നിയോം പദ്ധതി മൊത്തമായി 2025 ഒാടെ പൂർത്തിയാകും. വലിയ ചില ആഗോള നിക്ഷേപകർ നിയോമിൽ പണമിറക്കാൻ സന്നദ്ധരായി വന്നിട്ടുണ്ട്. പലരും നൂതനമായ ആശയങ്ങളുമായാണ് വരുന്നത്. മധ്യപൂർവേഷ്യയിൽ നിന്നും ആഗോളതലത്തിൽ നിന്നും ചില വൻകിട നിക്ഷേപകർ ഇവിടെ ഉറപ്പാണ്. നല്ല നല്ല കഥകൾ നമ്മൾ കേൾക്കാനിരിക്കുന്നു. അതിലൊരെണ്ണം 2019 ഫെബ്രുവരിയിൽ നമ്മൾ കേൾക്കും. ഒരു പുതിയ നിക്ഷേപകൻ പുതിയ ചില കാര്യങ്ങൾ ചെയ്യുന്നുണ്ട്. അതിെൻറ അന്തിമ രൂപരേഖ തയാറാക്കിക്കൊണ്ടിരിക്കുകയാണ്. ഉടൻ തന്നെ അന്തിമാനുമതി അതിന് ലഭിക്കും’ ^അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.