ജിദ്ദയിൽ കോവിഡ് ബാധിച്ച് ഇന്ന് മൂന്നാമത്തെ മലയാളിയും മരിച്ചു

ജിദ്ദ: കോവിഡ് ബാധിച്ച് ജിദ്ദയിൽ ഇന്ന് മൂന്നാമത്തെ മലയാളിയും മരിച്ചു. മലപ്പുറം നിലമ്പൂർ വഴിക്കടവ് സ്വദേശി പുതിയത്ത് മുഹമ്മദ് എന്ന കുഞ്ഞു (52) ആണ് മരിച്ചത്. ജിദ്ദ സനാഇയ്യയിൽ ടിഷ‍്യൂ പേപ്പർ കമ്പനിയിൽ ജീവനക്കാരനായിരുന്നു.

കോവിഡ് ബാധിച്ചതിനെത്തുടർന്ന് നാല് ദിവസങ്ങൾക്ക് മുമ്പ് മഹ്ജർ കിംഗ് അബ്ദുൽ അസീസ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരണം. മാതാവ്: ആയിശുമ, ഭാര‍്യ: നഫീസ. മക്കൾ: സക്കീർ ഹുസൈൻ (കുവൈത്ത്), മുഹമ്മദ് ഷമീൽ, സഹീന.

Tags:    
News Summary - Nilambur Native Dead in Jeddah -Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.