റിയാദ്: ഹൃദയാഘാതം മൂലം മലയാളി റിയാദിൽ മരിച്ചു. നിലമ്പൂർ, കരുളായി പിലാക്കൽ സ്വദേശി മുഹമ്മദലി മുണ്ടോടൻ എന്ന ഇണ്ണിയാണ് (51) ബുധനാഴ്ച രാത്രി മൻഫുഅയിലെ അൽഇൗമാൻ ആശുപത്രിയിൽ മരിച്ചത്. നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. സഹോദരങ്ങളോടൊപ്പം അൽഅമ്മാർ ഡെക്കറേഷൻ എന്ന സ്ഥാപനം നടത്തി വരികയായിരുന്നു. വർഷങ്ങളായി റിയാദിലുള്ള ഇദ്ദേഹം കെ.എം.സി.സി നിലമ്പൂർ മണ്ഡലം പ്രവർത്തകനും റിയാദ് കരുളായി പ്രവാസി കൂട്ടായ്മ ഭാരവാഹിയുമാണ്.
പരേതനായ മുണ്ടോടൻ മോതി ^ ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ: ലൈല മനോളൻ. മക്കൾ: ശഹന മോൾ, ശഹിൻ (റിയാദ്), സമദ്. മരുമകൻ: ജംഷീദ് (സി.ആർ.പി.എഫ് ജവാൻ). സഹോദരങ്ങൾ: സലീം മുണ്ടോടൻ (റിയാദ് കെ.എം.സി.സി നിലമ്പൂർ മണ്ഡലം ജനറൽ സെക്രട്ടറി), മുജീബ്, ശിഹാബ്, റിയാസ് (എല്ലാവരും റിയാദ്), സാറ, റജീന, മുബഷിറ. മൃതദേഹം നാട്ടിൽ കൊണ്ടുപോകും. മരണാനന്തര നടപടിക്രമങ്ങളുമായി കെ.എം.സി.സി ജീവകാരുണ്യ പ്രവർത്തകൻ സിദ്ദീഖ് തുവ്വൂർ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.