ദമ്മാം: ഈസ്റ്റേൺ ക്രിക്കറ്റ് ക്ലബിെൻറ (ഇ.സി.സി) നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന നിഹാൻ നജീം മെമ്മോറിയൽ ട്രോഫിക്ക് വേണ്ടിയുള്ള ആദ്യ ക്രിക്കറ്റ് ടൂർണമെൻറ് ഒക്ടോബർ 18, 25 തീയതികളിൽ (രണ്ടു വെള്ളിയാഴ്ചകളിലായി) ദമ്മാം എപ്സാക് ഗ്രൗണ്ടിൽ (റെയിൽവേ ഗ്രൗണ്ട്) നടക്കും. 8 ഓവറുകളായി നടക്കുന്ന മത്സരങ്ങളിൽ കിഴക്കൻ പ്രവിശ്യയിലെ പ്രധാനപ്പെട്ട 16 ടീമുകൾ പങ്കെടുക്കും. ഒന്നും രണ്ടും സ്ഥാനക്കാർക്ക് ക്യാഷ് അവാർഡും ട്രോഫിയും മൂന്നാം സ്ഥാനക്കാർക്ക് ട്രോഫി, ബെസ്റ്റ് ബൗളർ, ബെസ്റ്റ് ബാറ്റ്സ്മാൻ, മാൻ ഓഫ് ദ സീരീസ് വിഭാഗങ്ങളിൽ ട്രോഫികളും സമ്മാനിക്കുന്നു.
രണ്ടു ദിവസം നീണ്ടുനിൽക്കുന്ന ടൂർണമെൻറിെൻറ സമ്മാനദാന ചടങ്ങിൽ കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കും. കായിക മേഖലയിൽ, കിഴക്കൻ പ്രവിശ്യയിൽ 20 വർഷം പൂർത്തിയാക്കുന്ന സലീം പത്തനംതിട്ടയെ ആദരിക്കും. കായിക വിനോദത്തെ ഒരുപാട് സ്നേഹിച്ചിരുന്ന അകാലത്തിൽ അസ്തമിച്ച നിഹാൻ നജീം എന്ന കൊച്ചു ബാലനോടുള്ള ആദരസൂചകമായാണ് ടൂർണമെൻറ് സംഘടിപ്പിക്കുന്നതെന്ന് സംഘാടകരായ രാജേഷ് അസീസ്, അൻസാർ, നസീം എന്നിവർ വാർത്തക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.