റിയാദ്: ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സിവിൽ സ്റ്റാറ്റസ് ഏജൻസി ജനന, മരണ സർട്ടിഫിക്കറ്റുകളുടെ പുതിയ പതിപ്പ് പുറത്തിറക്കി. പുതിയ ജനന, മരണ സർട്ടിഫിക്കറ്റുകളിൽ ഇംഗ്ലീഷ് ഭാഷ ഡാറ്റയും ക്വിക്ക് റെസ്പോൺസ് (ക്യു.ആർ) കോഡും ഉൾപ്പെടുന്നു. പുതിയ പതിപ്പിൽ ഏറ്റവും പുതിയ സാങ്കേതികവിദ്യകളും അച്ചടി സുരക്ഷയുടെ ഉയർന്ന നിലവാരവും ഉൾപ്പെടുത്തിയിട്ടുണ്ട്. സർട്ടിഫിക്കറ്റ് വിവരങ്ങൾ അബ്ഷീർ പ്ലാറ്റ്ഫോം വഴി പരിശോധിച്ചുറപ്പിക്കാനും പ്രിന്റെടുക്കാനും സാധിക്കും. ഗുണഭോക്താക്കൾക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരവും കാര്യക്ഷമതയും മെച്ചപ്പെടുത്തുന്നതിന് സ്മാർട്ട് ഡിജിറ്റൽ പരിഹാരങ്ങൾ നൽകുന്നതിന് ലക്ഷ്യമിട്ടുള്ള ഇലക്ട്രോണിക് ഇടപാടുകൾ വികസിപ്പിക്കുന്നതിന്റെ ഭാഗമാണ് ഈ രേഖകളുടെ പുതിയ പതിപ്പിന്റെ തുടക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.