ഫഹീം സാദിഖ് ചേലത്തടത്തിൽ, സഫ്വാൻ അഷ്റഫ്
ജിദ്ദ: ഫുട്ബാൾ അക്കാദമിയായ സ്പോർട്ടിങ് യുനൈറ്റഡ് ജിദ്ദയുടെ പുതിയ നായകരായി ഫഹീം സാദിഖ് ചേലത്തടത്തിൽ (ജനറൽ ക്യാപ്റ്റൻ), സഫ്വാൻ അഷ്റഫ് (സീനിയർ ടീം ക്യാപ്റ്റൻ) എന്നിവരെ തിരഞ്ഞെടുത്തു. ഇരുവരും ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ വിദ്യാർഥികളാണ്. 2014ൽ അക്കാദമിയിൽ ചേർന്ന ഫഹീം സാദിഖ് ഫുട്ബാളിനൊപ്പം മറ്റു വിവിധ രംഗങ്ങളിലും സജീവമാണ്. സിഫ് ഈസ് ടി ചാമ്പ്യൻസ് ലീഗിന് വേണ്ടിയുള്ള ഫിക്സ്ചർ റിലീസ് പ്രസൻറർമാരിൽ ഒരാൾ കൂടിയായിരുന്നു ഫഹീം സാദിഖ്.
ഇക്കഴിഞ്ഞ മാർച്ചിൽ അവസാനിച്ച സിഫ് ഈസ് ടീ ചാമ്പ്യൻസ് ലീഗ് ജൂനിയർ ചാമ്പ്യന്മാരായ സ്പോർട്ടിങ് യുനൈറ്റഡ് പ്രതിരോധ നിരയിൽ മികച്ച പ്രകടനം കാഴ്ചവെച്ച സഫ്വാൻ അഷ്റഫ് കഴിഞ്ഞ വർഷം ബംഗളൂരുവിൽ ബംഗളൂരു എഫ്.സി ജൂനിയർ ടീമിനെയും ഐ ലീഗ് സെക്കൻഡ് ഡിവിഷൻ ക്ലബായ സൗത്ത് ഈസ്റ്റ് യുനൈറ്റഡിനെയും നേരിട്ട സ്പോർട്ടിങ് ടീമിൽ അംഗമായിരുന്നു. 2015ലാണ് സഫ്വാൻ അഷ്റഫ് സ്പോർട്ടിങ് യുനൈറ്റഡിൽ ചേർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.