കരുവാരകുണ്ട് പാലിയേറ്റിവ് ജിദ്ദ ചാപ്റ്റർ ജനറൽ ബോഡി യോഗം
കരുവാരകുണ്ട് പാലിയേറ്റിവ് ജിദ്ദ ചാപ്റ്ററിന് പുതിയ ഭാരവാഹികൾ
സി.ടി. ഹാഫിദ് (പ്രസി), ഗഫാർ മാട്ടുമ്മൽ (ജന. സെക്ര),
ഷംസുദ്ദീൻ ഇല്ലിക്കുത്ത് (ട്രഷറർ)
ജിദ്ദ: കരുവാരകുണ്ട് പാലിയേറ്റിവ് ജിദ്ദ ചാപ്റ്റർ (കെ.പി.ജെ.സി) ജനറൽബോഡി യോഗം സംഘടിപ്പിച്ചു. ഉപദേശക സമിതിയംഗം ഇസ്മായിൽ കല്ലായി ഉദ്ഘാടനം ചെയ്തു. കരുവാരകുണ്ട് പാലിയേറ്റിവ് ജിദ്ദ ചാപ്റ്റർ പ്രസിഡൻറ് ഹനീഫ കുരുക്കൾ അധ്യക്ഷത വഹിച്ചു. വാർഷിക, സാമ്പത്തിക റിപ്പോർട്ട് ട്രഷറർ ഇ.കെ. ഷംസുദ്ദീൻ അവതരിപ്പിച്ചു.
എം.പി.എ ലത്തീഫ്, ഉസ്മാൻ കുണ്ടുകാവിൽ, ഇല്യാസ് തരിശ്, മുഹമ്മദലി നമ്പ്യൻ, ബഷീർ പുത്തൂർ, ജാഫർ സാദിഖ് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി കുഞ്ഞാപ്പു സ്വാഗതവും സുനീർ കുരിക്കൾ നന്ദിയും പറഞ്ഞു. ജനറൽ ബോഡി യോഗത്തിൽ കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെയും 21 അംഗ എക്സിക്യൂട്ടീവ് അംഗങ്ങളെയും തിരഞ്ഞെടുത്തു. വി.പി ജാഫർ ഇപ്പൂട്ടി, മുബീൻ പൊറ്റയിൽ, അലി കേരള എന്നിവർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. ഭാരവാഹികൾ: സി.ടി. ഹാഫിദ് (പ്രസി), കുഞ്ഞാപ്പു, അലി പുന്നക്കാട് (വൈസ് പ്രസി), ഗഫാർ മാട്ടുമ്മൽ (ജന. സെക്ര), അക്ബർ നാണി കൊടക്കുന്നൻ, സുനീർ കുരിക്കൾ (ജോയി. സെക്ര), ഷംസുദ്ദീൻ ഇല്ലിക്കുത്ത് (ട്രഷറർ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.