പ്രവാസി വെൽഫെയർ സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്‍റ് സാജു ജോർജ്ജ്, ജനറൽ സെക്രട്ടറി റഹീം ഒതുക്കുങ്ങൽ, ട്രഷറർ സമീയുള്ള കൊടുങ്ങല്ലൂർ എന്നിവർ

പ്രവാസി വെൽഫെയർ സൗദി നാഷണൽ കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ

ദമ്മാം: പ്രവാസി വെൽഫെയർ സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്‍റായി റിയാദിൽ നിന്നുള്ള സാജു ജോർജ്ജ് തെരഞ്ഞെടുക്കപ്പെട്ടു. പുതുതായി നിലവിൽ വന്ന പ്രവാസി വെൽഫെയർ സൗദി നാഷണൽ കമ്മിറ്റിയാണ് പ്രസിഡന്‍റിനെ തെരഞ്ഞെടുത്തത്. ജനറൽ സെക്രട്ടറിയായി റഹീം ഒതുക്കുങ്ങൽ (ജിദ്ദ), ട്രഷററായി സമീഉല്ല (ദമ്മാം) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. ഇർഷാദ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സംസ്ഥാന പ്രസിഡൻറ് റസാഖ് പാലേരി അധ്യക്ഷനായി. സൗദിയിലെ പ്രവാസികൾക്കിടയിൽ സാമൂഹ്യനീതിയുടെ രാഷ്ട്രീയത്തിന് കൂടുതൽ കരുത്ത് പകരാൻ പ്രവാസി വെൽഫെയർ സൗദി നാഷണൽ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്ക് കഴിയട്ടെ എന്ന് റസാക്ക് പാലേരി ആശംസിച്ചു. 

News Summary - New office bearers for the Saudi National Committee for Expatriate Welfare

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.