ജലീൽ നിസാമി (പ്രസി.), ആബിദ് കണ്ടക്കര (ജന. സെക്ര.),
ഇസ്മാഈൽ അയ്യങ്കേരി (ഫിനാ. സെക്ര.)
ദമ്മാം: കുടക് സുന്നി വെൽഫെയർ (കെ.എസ്.ഡബ്ല്യു) ജി.സി.സി സമിതിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ദമ്മാമിൽ നടന്ന ജനറൽ ബോഡി യോഗം സയ്യിദ് ആബിദ് തങ്ങൾ (ഒമാൻ) ഉദ്ഘാടനം ചെയ്തു. കുവൈത്തിൽ നിന്നുള്ള ബഷീർ സഖാഫിയുടെ പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ പ്രസിഡൻറ് അബൂബക്കർ ഹാജി (യു.എ.ഇ) അധ്യക്ഷത വഹിച്ചു. സംഘടനയുടെ കഴിഞ്ഞകാല പ്രവർത്തന പുരോഗതി വിലയിരുത്തിയ യോഗം ഭാവി പദ്ധതികളെക്കുറിച്ച് ചർച്ച ചെയ്യുകയും 2026-2028 കാലയളവിലേക്കുള്ള പുതിയ കമ്മിറ്റിയെ ഏകകണ്ഠമായി തെരഞ്ഞെടുക്കുകയും ചെയ്തു.
പുതിയ അഡ്വൈസർ ബോർഡ് ചെയർമാനായി അബൂബക്കർ ഹാജിയെയും (യു.എ.ഇ) അംഗങ്ങളായി സയ്യിദ് ആബിദ് തങ്ങൾ (ഒമാൻ), അലി മുസ്ലിയാർ (ബഹ്റൈൻ), ഹാഫിള് ഉമർ സഖാഫി (ഖത്തർ), ഉസ്മാൻ ഹാജി (യു.എ.ഇ) എന്നിവരെയും നിശ്ചയിച്ചു. പ്രധാന ഭാരവാഹികളായി ജലീൽ നിസാമി (യു.എ.ഇ, പ്രസി.), ആബിദ് കണ്ടക്കര (സൗദി, ജന. സെക്ര.), ഇസ്മാഈൽ അയ്യങ്കേരി (കുവൈത്ത്, ഫിനാ. സെക്ര.) എന്നിവർ ചുമതലയേറ്റു. ഉമർ സഖാഫി (ഒമാൻ), ഇസ്മാഈൽ ഹാജി (യു.എ.ഇ), മുസ്തഫ കടങ്ക (സൗദി) എന്നിവരാണ് വൈസ് പ്രസിഡൻറുമാർ. സിദ്ദിഖ് സുഹരി (യു.എ.ഇ), ഹാരിസ് (ഖത്തർ), റിയാസ് (യു.എ.ഇ) എന്നിവരെ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു. കാബിനറ്റ് അംഗങ്ങളായി ഹംസ മുസ്ലിയാർ, ഖാസിം സഖാഫി, റഫീഖ്, ഷംസുദ്ദിൻ (എല്ലാവരും സൗദി), ബഷീർ സഖാഫി, ഹനീഫ (കുവൈത്ത്), യൂസുഫ് സഖാഫി, അബ്ബാസ് സഖാഫി (ഖത്തർ), നജീബ് കടങ്ക, ഇസ്മാഈൽ (യു.എ.ഇ), അറഫാത്ത് കൊടക് എന്നിവരെയും നിശ്ചയിച്ചു. കൂർഗ് ജംഇയ്യത്തുൽ ഉലമ സാരഥികളായ ഉസ്താദ് അഷ്റഫ് അഹ്സനിയും സി.പി. മജീദ് മുസ്ലിയാരും തെരഞ്ഞെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകി. ഇസ്മായിൽ അയ്യങ്കേരി സ്വാഗതവും ആബിദ് കണ്ടക്കര നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.