യാ​സി​ർ അ​ലി കൊ​ടു​ങ്ങ​ല്ലൂ​ർ (പ്ര​സി.), ബി​നോ​യി മ​ത്താ​യി കൊ​ട്ടാ​ര​ക്ക​ര (ജ​ന. സെ​ക്ര.), കെ.​ജെ. അ​ബ്​​ദു​ൽ റ​ഷീ​ദ് (ട്ര​ഷ.), ജി. ​വേ​ണു​ഗോ​പാ​ൽ (കോ​ഓ​ഡി​നേ​റ്റ​ർ), സി​യാ​ദ് വ​ർ​ക്ക​ല (ക​ൺ., ജീ​വ​കാ​രു​ണ്യം)

പ്ര​വാ​സി മ​ല​യാ​ളി ഫൗ​ണ്ടേ​ഷ​ൻ റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​ക്ക് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ

റി​യാ​ദ്: പ്ര​വാ​സി മ​ല​യാ​ളി ഫൗ​ണ്ടേ​ഷ​ൻ റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യു​ടെ 2026-28 കാ​ല​ഘ​ട്ട​ത്തി​ലേ​ക്കു​ള്ള പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. മ​ല​സി​ലെ അ​ൽ​മാ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​ലാ​ണ് പു​തി​യ യു​വ നേ​തൃ​ത്വ​ത്തെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. യാ​സി​ർ അ​ലി കൊ​ടു​ങ്ങ​ല്ലൂ​ർ (പ്ര​സി.), ബി​നോ​യി മ​ത്താ​യി കൊ​ട്ടാ​ര​ക്ക​ര (ജ​ന. സെ​ക്ര.), കെ.​ജെ. അ​ബ്​​ദു​ൽ റ​ഷീ​ദ് (ട്ര​ഷ.), ജി. ​വേ​ണു​ഗോ​പാ​ൽ (കോ​ഓ​ഡി​നേ​റ്റ​ർ), സി​യാ​ദ് വ​ർ​ക്ക​ല (ക​ൺ., ജീ​വ​കാ​രു​ണ്യം), നൗ​ഷാ​ദ് യാ​ക്കൂ​ബ്, നാ​സ​ർ പൂ​വാ​ർ (വൈ. ​പ്ര​സി.), ശ്യാം ​വി​ള​ക്കു​പാ​റ, റ​ഷീ​ദ് കാ​യം​കു​ളം (ജോ.​ ​സെ​ക്ര.), ബി​നു കെ. ​തോ​മ​സ് (ഓ​ഡി​റ്റ​ർ), സ​ഫി​ർ അ​ലി (മീ​ഡി​യ-​പി.​ആ​ർ.​ഒ), റ​ഫീ​ഖ് വെ​ട്ടി​യാ​ർ (ജോ.​ ​ക​ൺ., ജീ​വ​കാ​രു​ണ്യം), തൊ​മ്മി കു​ഞ്ഞ് (ക​ൺ., ക​ലാ​വി​ഭാ​ഗം) എ​ന്നി​വ​രാ​ണ്​ പു​തി​യ ഭാ​ര​വാ​ഹി​ക​ൾ.

സു​രേ​ഷ് ശ​ങ്ക​ർ, ഷി​ബു ഉ​സ്മാ​ൻ, ബ​ഷീ​ർ സാ​പ്റ്റി​ക്കോ, സ​ലിം വാ​ലി​ല്ലാ​പു​ഴ, ജി​ബി​ൻ സ​മ​ദ് കൊ​ച്ചി, ജ​ലീ​ൽ ആ​ല​പ്പു​ഴ, നി​സാം കാ​യം​കു​ളം, ഷെ​രീ​ഖ് തൈ​ക്ക​ണ്ടി എ​ന്നി​വ​രാ​ണ് ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ൾ. ഇ​വ​ർ​ക്ക് പു​റ​മെ 40 അം​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ട്ട ശ​ക്ത​മാ​യ ഒ​രു എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യെ​യും യോ​ഗം തെ​ര​ഞ്ഞെ​ടു​ത്തു. മു​ൻ പ്ര​സി​ഡ​ൻ​റ്​ സ​ലിം വാ​ലി​ല്ല​പ്പു​ഴ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ലാ​ണ് യോ​ഗം ചേ​ർ​ന്ന​ത്.

മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​സ്സ​ൽ മ​ട​ത്തി​പ​റ​മ്പി​ൽ മു​ൻ​വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും, മു​ൻ ട്ര​ഷ​റ​ർ നി​സാം കാ​യം​കു​ളം സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. നാ​ഷ​ന​ൽ ക​മ്മി​റ്റി കോ​ഓ​ഡി​നേ​റ്റ​ർ സു​രേ​ഷ് ശ​ങ്ക​ർ അ​വ​ത​രി​പ്പി​ച്ച പു​തി​യ ഭ​ര​ണ​സ​മി​തി പാ​ന​ൽ യോ​ഗം ഏ​ക​ക​ണ്ഠ​മാ​യി അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

Tags:    
News Summary - New office bearers elected for Pravasi Malayali Foundation Riyadh Central Committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.