അൽഖോബാറിലെ അൽറാക്കയിൽ പുതിയ ഹൈപ്പർമാർക്കറ്റ് ദമ്മാം ചേംബർ ഓഫ് കോമേഴ്സ് വൈസ് ചെയർമാൻ ഹമദ് ബിൻ മുഹമ്മദ് അലി ഉദ്ഘാടനം ചെയ്യുന്നു, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയും മറ്റ് പ്രമുഖരും സമീപം
ദമ്മാം: ലുലു ഗ്രൂപ്പിെൻറ സൗദി അറേബ്യയിലെ പുതിയ ഹൈപ്പർമാർക്കറ്റ് കിഴക്കൻ പ്രവിശ്യയിൽ പ്രവർത്തനമാരംഭിച്ചു. ദമ്മാം ചേംബർ ഓഫ് കോമേഴ്സ് വൈസ് ചെയർമാൻ ഹമദ് ബിൻ മുഹമ്മദ് അലിയാണ് സൗദിയിലെ 30-ാം ശാഖയുടെ ഉദ്ഘാടനം ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ സാന്നിധ്യത്തിൽ നിർവഹിച്ചത്. ഒരു ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള വിശാലമായ ഹൈപ്പർമാർക്കറ്റ് അൽഖോബാറിലെ അൽറാക്കയിലാണ് സ്ഥിതി ചെയ്യുന്നത്. ഉപഭോക്താക്കളുടെ ആവശ്യത്തിനനുസരിച്ചുള്ള എല്ലാ ഉല്പന്നങ്ങളും ഇവിടെ ലഭ്യമാണ്. വിപുലമായ സൂപ്പർമാർക്കറ്റ്, ഫ്രഷ് ഫുഡ്, ഗാർഹിക ഉൽപന്നങ്ങൾ, ലുലു കണക്ട്, ഫാഷൻ ഉൾപ്പെടെ ഏറ്റവും നൂതനമായ സംവിധാനത്തോടെയാണ് ക്രമീകരിച്ചിരിക്കുന്നത്.
സൗദി അറേബ്യയിലെ പ്രാദേശിക കർഷകരിൽനിന്നും നേരിട്ട് സംഭരിച്ച സൗദി കാപ്പി അടക്കമുള്ള കാർഷികോൽപന്നങ്ങളും ഇവിടത്തെ പ്രത്യേകതയാണ്. സൗദി അറേബ്യയിൽ പുതിയ ഹൈപ്പർമാർക്കറ്റ് ആരംഭിക്കാനായതിൽ ഏറെ സന്തോഷമുണ്ടെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പറഞ്ഞു. ലുലു ഗ്രൂപ്പിെൻറ വളർച്ചയിൽ സൗദി അറേബ്യയിലെ വിപണി ഏറെ പ്രധാനപ്പെട്ട ഒരു പങ്കാണ് വഹിക്കുന്നത്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ പുണ്യനഗരങ്ങളായ മക്ക, മദീന എന്നിവിടങ്ങളിൽ ഉൾപ്പെടെ 20 ലധികം പുതിയ ഹൈപ്പർമാർക്കറ്റുകൾ സൗദിയിൽ ആരംഭിക്കും. ഇതിൽ അഞ്ചെണ്ണം ഈ വർഷം തന്നെ പ്രവർത്തനം ആരംഭിക്കും.
സൽമാൻ രാജാവിെൻറയും പ്രധാനമന്ത്രിയും കിരീടാവകാശിയുമായ മുഹമ്മദ് ബിൻ സൽമാെൻറയും നേതൃത്വത്തിലുള്ള സൗദി ഭരണകൂടം രാജ്യത്തെ വ്യാപാര വാണിജ്യ രംഗങ്ങളിൽ ധീരമായ നടപടികളാണ് സ്വീകരിക്കുന്നത്. ഇത് ലോകത്തെ തന്നെ ഏറ്റവും പ്രമുഖ സാമ്പത്തിക ശക്തികളിലൊന്നാകാൻ സൗദി അറേബ്യയെ സഹായിക്കുമെന്നും യൂസഫലി പറഞ്ഞു. ലുലു ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ സൈഫി രൂപാവാല, ലുലു സൗദി ഡയറക്ടർ ഷെഹീം മുഹമ്മദ്, ലുലു കിഴക്കൻ പ്രവിശ്യ റീജനൽ ഡയറക്ടർ മൊയിസ് നൂറുദ്ദീൻ എന്നിവരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.