പി.ടി.കെ അഹ്മദ് ഹാജി (ചെയർമാൻ), കെ.സി. മുനീർ ഹുദവി (പ്രസിഡന്റ്), മുഹമ്മദ് ബഷീർ വീര്യമ്പ്രം (ജനറൽ സെക്രട്ടറി), ഹനീഫ വടക്കൻ (ട്രഷറർ)
ജിദ്ദ: സമസ്ത ഇസ്ലാമിക് സെന്റർ (എസ്.ഐ.സി) സൗദി നാഷനൽ കമ്മിറ്റി നടത്തി വരുന്ന ‘അണി ചേരാം സമസ്ത സരണിയിൽ’ അംഗത്വ കാമ്പയിനിന്റെ ഭാഗമായി ശറഫിയ്യ ഏരിയ സമ്മേളനം നടന്നു. കെ.എം.സി.സി ഓഫിസിൽ നടന്ന പരിപാടി സിദ്ധീഖ് ബാഖവി മണ്ണാർക്കാട് ഉദ്ഘാടനം ചെയ്തു. പി.ടി.കെ. അഹ്മദ് ഹാജി അധ്യക്ഷത വഹിച്ചു. മുസ്തഫ ഫൈസി ചേറൂർ, സലീം നിസാമി ഗൂഡല്ലൂർ എന്നിവർ സംസാരിച്ചു.
ജനറൽ സെക്രട്ടറി ആർ.കെ. തഹദീർ പ്രവർത്തന റിപ്പോർട്ടും എം.സി. സുബൈർ ഹുദവി പട്ടാമ്പി സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. മുഹമ്മദ് ബഷീർ വീര്യമ്പ്രം സ്വാഗതവും ഷബീർ മോങ്ങം നന്ദിയും പറഞ്ഞു. സിദ്ധീഖ് ബാഖവി പ്രാർഥന നടത്തി. തെരഞ്ഞെടുപ്പിന് റിട്ടേണിങ് ഓഫിസർ മുഹമ്മദ് റഫീഖ് കൂളത്ത് നേതൃത്വം നൽകി.
പുതിയ ഭാരവാഹികൾ: പി.ടി.കെ. അഹ്മദ് ഹാജി (ചെയർമാൻ), സിദ്ദീഖ് ബഖവി മണ്ണാർക്കാട്, സിദ്ദീഖ് ഹാജി ജീപ്പാസ്, നൗഷാദ് റീഗിൾ, അബ്ദുറഷീദ് (വൈസ് ചെയർമാൻ), കെ.സി. മുനീർ ഹുദവി (പ്രസിഡന്റ്), സലീം നിസാമി ഗൂഡല്ലൂർ, ടി.കെ.സി. അബ്ദുല്ല ഹാജി കുറ്റ്യാടി (വൈസ് പ്രസി.), മുഹമ്മദ് ബഷീർ വീര്യമ്പ്രം (ജന. സെക്രട്ടറി), സുഹൈൽ ഹുദവി (വർക്കിങ് സെക്രട്ടറി), ഷബീർ അഹ്മദ് മോങ്ങം (ഓർഗനൈസിങ് സെക്രട്ടറി), ആർ.കെ. തഹദീർ, അനീസ് ബാബു (ജോയി. സെക്രട്ടറി), ഹനീഫ വടക്കൻ (ട്രഷറർ), ജബ്ബാർ ഹുദവി പള്ളിക്കൽ, മുഹമ്മദ് ഹനീഫ (ദഅവ വിംങ്), എം.സി. സുബൈർ ഹുദവി, മുഹമ്മദ് (സഹചാരി റിലീഫ്), ജാബിർ നാദാപുരം, അബ്ദു റഊഫ് (വിഖായ), ജലീൽ വടകര, മുഹമ്മദ് കല്ലിങ്ങൽ (ടാലന്റ്), അഷ്റഫ് നെല്ലളം (ടൂർ വിംങ്), ബഷീർ മഞ്ചേരി, സലീം വാവാട്, ഷൗക്കത്ത് വണ്ടൂർ, ഖാലിദ് ഹാജി തൂത, ശിഹാബ് വയനാട്, നസീർ മച്ചിങ്ങൽ, ഹംസ കാളികാവ്, ഇസ്ഹാഖ് വടക്കൻ, നൗഫൽ പോത്ത്കല്ല്, എസ്.ബി.ജി. അബ്ദുൽ മജീദ്, നൗഷാദ് അൻവരി കുമ്പിടി, ഹബീബ് പട്ടാമ്പി, സുബൈർ വഴിക്കടവ്, ഹമീദ് പാറക്കൽ പൂനൂർ, അബ്ദുറസാഖ് പറാസ് (എക്സിക്യൂട്ടിവ് അംഗങ്ങൾ).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.