തൻസീം കണ്ണൂർ -പ്രസിഡൻറ്, ഷക്കീർ ബിലാവിനകത്ത്
-ജനറൽ സെക്രട്ടറി, ജാബിർ - ട്രഷറർ
ദമ്മാം: പ്രവാസി സാംസ്കാരികവേദി ദമ്മാം കണ്ണൂർ-കാസർകോട് ജില്ല കമ്മിറ്റിക്കു പുതിയ നേതൃത്വം. പ്രസിഡൻറായി തൻസീം കണ്ണൂർ, ജനറൽ സെക്രട്ടറിയായി ഷക്കീർ ബിലാവിനകത്ത്, ട്രഷററായി ജാബിർ എന്നിവരെ തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: ജസീർ മട്ടന്നൂർ (വൈ. പ്രസി), അയ്മൻ സഈദ് (സെക്രട്ടറി, സോഷ്യൽ മീഡിയ), സലീം കണ്ണൂർ, ഷമീം (ജനസേവനം), ഹാരിസ് പയ്യിലോട്ട് (മീഡിയ), ജമാല്‍ പയ്യന്നൂര്‍ (പി.ആർ), ജസീര്‍ പാപ്പിനിശ്ശേരി (നിർവാഹക സമിതി അംഗം).
മീഡിയവണ്‍ ബ്രേവ് ഹാര്‍ട്ട് അവാര്‍ഡ് നേടിയ റീജനൽ കമ്മിറ്റി ജനസേവന വിഭാഗം കൺവീനറായ ജംഷാദ് അലിയെ പ്രവാസി റീജനല്‍ കമ്മിറ്റി പ്രസിഡൻറ് ഷബീര്‍ ചാത്തമംഗലം പൊന്നാടയണിയിച്ച് ആദരിച്ചു. ഭാവി പ്രവര്‍ത്തനങ്ങളെക്കുറിച്ചും പ്രവര്‍ത്തനം വിപുലപ്പെടുത്തുന്നതിനെക്കുറിച്ചും ചടങ്ങിൽ ചർച്ചചെയ്തു. തെരഞ്ഞെടുപ്പിന് മുതിർന്ന ഭാരവാഹികളായ മുഹ്സിൻ ആറ്റാശ്ശേരി, ഷബീർ ചാത്തമംഗലം എന്നിവർ നേതൃത്വം നൽകി. നിയുക്ത പ്രസിഡൻറ് തൻസീം അധ്യക്ഷത വഹിച്ചു. ട്രഷറര്‍ ജാബിര്‍ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.