പോള്‍ വർഗീസ് (പ്രസി.), ഡോ. സിന്ധു ബിനു (ചെയർ.), ടി.എം. ഷെരീഫ് ഖാൻ (ജന. സെക്ര.), ജോയ് തോമസ് (ട്രഷ.)
ദമ്മാം: സൗദി കിഴക്കന്‍ പ്രവിശ്യയിലെ കോട്ടയം സ്വദേശികളായ പ്രവാസികളുടെ സംഘടനയായ ‘നൊറാക്ക്’ ഭാരവാഹികളെ തിരഞ്ഞെടുത്തു.
ഭാരവാഹികൾ: പോള്‍ വർഗീസ് (പ്രസി.), ഡോ. സിന്ധു ബിനു (ചെയർ.), ടി.എം. ഷെരീഫ് ഖാൻ (ജന. സെക്ര.), ജോയ് തോമസ് (ട്രഷ.), എബ്രഹാം മാത്യു, ജോസഫ് മാത്യു, ബിജു മാത്യു (ഉപദേശക സമിതി അംഗങ്ങൾ), വിനോദ് കുമാർ (വൈസ് പ്രസി.), ഡോ. പ്രിൻസ് മാത്യു (മെഡിക്കൽ കൺവീനർ), ബിനു പുരുഷോത്തമൻ (പ്രോഗ്രാം കൺവീനർ), ഫൈസൽ താജുദ്ദീൻ (ജോ. സെക്ര.), സൈദ് അൻവർ (മീഡിയ കൺവീനർ) . 15 അംഗ നിർവാഹക സമിതി അംഗങ്ങളെയും തിരഞ്ഞെടുത്തു.
പോള്‍ വർഗീസും ഡോ. സിന്ധുവും സംഘടനയുടെ പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു. വിദ്യാഭ്യാസപരമായും സാമൂഹികപരമായും സമൂഹത്തിന് നന്മ പകരുന്ന സംഘടനയായി നൊറാക്കിനെ ഉയർത്തിക്കൊണ്ടുവരാനും കൂടുതല്‍ അംഗങ്ങളെ ഉൾക്കൊള്ളിച്ച് കൂട്ടായ്മയെ വിപുലീകരിക്കാനും യോഗത്തില്‍ തീരുമാനിച്ചു. ഷെരീഫ് ഖാന് സ്വാഗതവും ജോയ് തോമസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.