അജോ ജോർജ് (രക്ഷാധികാരി), ബിഹാസ് കരുവാരകുണ്ട് (പ്രസി.), സിബിൾ ഡേവിഡ് (സെക്ര), ശ്രീകാന്ത് നീലകണ്ഠൻ (ട്രഷ.)
യാംബു: ജിദ്ദ നവോദയ യാംബു ഏരിയ കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. നവോദയ യാംബു ഏരിയ പ്രവർത്തക സമ്മേളനത്തിൽ കേന്ദ്ര പ്രസിഡന്റ് കിസ്മത് മമ്പാട്, ജനറൽ സെക്രട്ടറി ശ്രീകുമാർ മാവേലിക്കര, ട്രഷറർ സി.എം അബ്ദുറഹിമാൻ, കേന്ദ്ര രക്ഷാധികാരി സമിതി അംഗം അബ്ദുല്ല മുല്ലപ്പള്ളി എന്നിവർ സംസാരിച്ചു. ഗോപി മന്ത്രവാദി, വിനയൻ പാലത്തിങ്ങൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. രാജീവ് തിരുവല്ല സ്വാഗതവും സിബിൾ ഡേവിഡ് നന്ദിയും പറഞ്ഞു. ഏരിയ രക്ഷാധികാരി അജോ ജോർജ് അവതരിപ്പിച്ച അടുത്ത രണ്ടു വർഷത്തേക്കുള്ള ഏരിയ ഭാരവാഹികളുടെ പാനൽ യോഗം അംഗീകരിച്ചു.
പുതിയ ഭാരവാഹികൾ: അജോ ജോർജ് (രക്ഷാധികാരി), ബിഹാസ് കരുവാരകുണ്ട് (പ്രസി.) ഷാഹുൽ ഹമീദ്, സമീർ മൂച്ചിക്കൽ (വൈ. പ്രസി), സിബിൾ ഡേവിഡ് (സെക്ര.), ഷൗക്കത്ത് മണ്ണാർക്കാട്, രാജീവ് തിരുവല്ല (ജോയി. സെക്ര.), ശ്രീകാന്ത് നീലകണ്ഠൻ (ട്രഷ.).ഉപസമിതി കൺവീനർമാർ: എ.പി സാക്കിർ (ജീവകാരുണ്യം), എബ്രഹാം തോമസ് (മീഡിയ), ജോമോൻ തായങ്കരി (ആരോഗ്യവേദി), വിപിൻ തോമസ് (കുടുംബവേദി), രാജീവ് തിരുവല്ല (യുവജന വേദി), ബിജു വെള്ളിയാംമറ്റം (സ്പോർട്സ് ), ഷൗഫർ വണ്ടൂർ, നിസാം കല്ലറ, ആശിഖ് ചടയമംഗലം, ഗോപി മന്ത്രവാദി, സബീർ കാളികാവ്, റിജേഷ് ബാലൻ, റിലേഷ് രാജൻ, ബാബു ആൻറണി, നജീബ് ഖാൻ (എക്സിക്യൂട്ടീവ് അംഗങ്ങൾ).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.