സൈദലവി രാമനാട്ടുകര, ഇംതിയാസ് ഹൈദർ വേങ്ങര, മുഹമ്മദ് അലി മണ്ണാർമല, നാസർ വയനാട്
ജിദ്ദ: സൗദി നാഷനൽ കെ.എം.സി.സിയുടെ 'കെ.എം.സി.സിയിൽ അംഗമാവുക പ്രവാസത്തിന്റെ നന്മയാവുക' എന്ന അംഗത്വ കാമ്പയിനിന്റെ ഭാഗമായി ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയുടെ കീഴിൽ അൽ നഈം ഏരിയ കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ നിലവിൽ വന്നു. പ്രവർത്തക സമ്മേളനം ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സെക്രട്ടറി അബൂബക്കർ അരിമ്പ്ര ഉദ്ഘാടനം ചെയ്തു. സൈദലവി രാമനാട്ടുകര അധ്യക്ഷത വഹിച്ചു.
എ.കെ ബാവ, കാസർകോട് ജില്ല കെ.എം.സി.സി പ്രസിഡന്റ് ഹസൻ ബത്തേരി, കോഴിക്കോട് ജില്ല കെ.എം.സിസി സെക്രട്ടറി സൈനുൽ ആബിദീൻ എന്നിവർ സംസാരിച്ചു. റിട്ടേണിങ് ഓഫിസർ എ.കെ. മുഹമ്മദ് ബാവ, നിരീക്ഷകരായ ഹസൻ ബത്തേരി, സൈനുൽ ആബിദീൻ എന്നിവരുടെ നേതൃത്വത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഹംസ മങ്കട, മുഹമ്മദലി, സൈദലവി, നാസർ, റഫീഖ് ബത്തേരി, മൊയ്ദു കൽപറ്റ, ഹംസ ചട്ടിപ്പറമ്പ്, നസീൽ ബാബു എന്നിവർ പുതിയ കമ്മിറ്റക്ക് ആശംസകളർപ്പിച്ചു. അബ്ദുള്ള കാസർകോട് സ്വാഗതവും ഇംതിയാസ് വേങ്ങര നന്ദിയും പറഞ്ഞു. മുസ്തഫ പട്ടാമ്പി ഖിറാഅത്ത് നടത്തി. 'നഈം ഫെസ്റ്റ്' കൂപ്പൺ ലക്കി ഡ്രോയിൽ ഒന്നാം സമ്മാനമായ ടെലിവിഷന് അലി കാക്ക ചോക്കാട് അർഹനായി.
ഏരിയ സമ്മേളന പ്രചാരണത്തോടനുബന്ധിച്ച് ഓൺലൈനിൽ നടത്തിയ രാഷ്ട്രീയ ക്വിസ് പ്രോഗ്രാമിൽ നറുക്കെടുപ്പിലൂടെ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ യഥാക്രമം സലാം അരിമ്പ്ര, സുൽഫിക്കർ തൃപ്പനച്ചി, നിസാർ ചെറുകര എന്നിവർ അർഹരായി.
പുതിയ ഭാരവാഹികൾ: സൈദലവി രാമനാട്ടുകര (പ്രസി.), ഇമതിയാസ് ഹൈദർ വേങ്ങര (ജന. സെക്ര.), മുഹമ്മദ് അലി മണ്ണാർമല (ട്രഷറർ), നാസർ വയനാട് (ചെയർമാൻ), അബ്ബാസ് മഞ്ചേരി, സലാം അരിമ്പ്ര, മുജീബ് നീറാട്, ശുക്കൂർ മങ്കട (വൈസ് പ്രസി.), മുജീബ് അച്ചനമ്പലം, ഫസലുറഹ്മാൻ കുനിയിൽ, സമീർ കളിയാട്ടുമുക്ക്, ആദം കബീർ മഞ്ചേരി (ജോ. സെക്ര.), ഹംസ മങ്കട, പി.സി. നാസർ അരീക്കോട്, മുജീബ് വലിയപറമ്പ്, മുസ്തഫ പട്ടാമ്പി, മുസ്തഫ കമാൽ കൊടുവള്ളി (ഉപസമിതി അംഗങ്ങൾ), ഇല്യാസ് മഞ്ചേരി, ഷംസീർ നാദാപുരം, ഷഹീൻ മുഹമ്മദ് തച്ചമ്പാറ, സമീർ ഇരുമ്പുഴി (എക്സി. അംഗങ്ങൾ).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.