കിഴക്കൻ പ്രവിശ്യ കെ.എം.സി.സിക്ക് പുതിയ കമ്മിറ്റി

ദമ്മാം: മുസ്‍ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം സൗദി കെ.എം.സി.സി ദേശീയ അംഗത്വ കാമ്പയിന്റെ ഭാഗമായി കിഴക്കൻ പ്രവിശ്യ കെ.എം.സി.സിക്ക് പുതിയ കമ്മിറ്റി നിലവിൽ വന്നു. മുഹമ്മദ് കുട്ടി കോഡൂർ (പ്രസി.), സിദ്ധീഖ് പാണ്ടികശാല (ജന. സെക്ര.), റഹ്മാൻ കാരയാട് (ഓർഗ. സെക്ര.), അഷ്റഫ് ഗസാൽ (ട്രഷ.), സുലൈമാൻ കൂലേരി സീനിയർ (വൈ. പ്രസി.), ഖാദർ വാണിയമ്പലം, അമീർ അലി കൊയിലാണ്ടി, എ.കെ.എം. നൗഷാദ് തിരുവനന്തപുരം, അബ്ദുൽ മജീദ് കൊടുവള്ളി, മുഹമ്മദ് കുട്ടി കരിങ്കപ്പാറ, സലീം പാണമ്പ്ര (വൈ. പ്രസി.), സിറാജ് ആലുവ, ഒ.പി. ഹബീബ് ബാലുശ്ശേരി, എ.ആർ. സലാം ആലപ്പുഴ, ടി.ടി. കരീം വേങ്ങര, ആഷിഖ് തൊടിയൂർ, സുലൈമാൻ വാഴക്കാട്, സൈദലവി പരപ്പനങ്ങാടി (സെക്ര.) എന്നിവരാണ് പുതിയ ഭാരവാഹികൾ. പ്രവിശ്യയിലെ എട്ട് കേന്ദ്രകമ്മിറ്റികൾ, 10 ജില്ല കമ്മിറ്റികൾ എന്നിവയിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട 80തോളം വരുന്ന ജനറൽ കൗൺസിലിൽ നിന്നാണ് കമ്മിറ്റിയെ തെരഞ്ഞെടുത്തത്. സൗദി കെ.എം.സി.സി ട്രഷറർ കുഞ്ഞിമോൻ കാക്കിയ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

ജനറൽ കൗൺസിൽ മീറ്റിൽ മുഹമദ് കുട്ടി കോഡൂർ അധ്യക്ഷത വഹിച്ചു. ദേശീയ വർക്കിങ് പ്രസിഡന്റ് അഷ്റഫ് വേങ്ങാട്ട് ഉദ്ഘാടനം ചെയ്തു. അബ്ദു സമദ് പൂക്കോട്ടൂർ മുഖ്യപ്രഭാഷണം നിർവഹിച്ചു. ദേശീയ ജനറൽ സെക്രട്ടറി ഖാദർ ചെങ്കള സംസാരിച്ചു. ജനറൽ സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ സി.പി. ശരീഫ് സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. ബഷീർ ബാഖവി പറമ്പിൽ പീടിക ഖിറാഅത്ത് നടത്തി. സിദ്ധീഖ് പാണ്ടികശാല നന്ദി പറഞ്ഞു.


Tags:    
News Summary - New Committee for Eastern Province KMCC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.